LiveTV

Live

Kerala

ജ്വല്ലറികൾക്കും ലോക്ക് ഡൗൺ ഇളവ്

കൊച്ചിയിൽ ഇനി സ്വർണം വാങ്ങാം, വിൽക്കാം. ചെറുകിട ജ്വല്ലറികൾ തുറന്ന് പ്രവർത്തിക്കും.

ജ്വല്ലറികൾക്കും ലോക്ക് ഡൗൺ ഇളവ്

ഗ്രീൻ സോണിൽ ഉൾപ്പെട്ട എറണാകുളത്ത് ചെറുകിട ജ്വല്ലറികൾക്ക് തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ എസ് സുഹാസ് അനുമതി നൽകി. ഷോപ്പ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ചെറുകിട ജ്വല്ലറികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്.

ഒരു നില മാത്രവും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമില്ലാത്തതുമായ ജ്വല്ലറികൾക്ക് പരമാവധി അഞ്ച് ജീവനക്കാരുമായി പ്രവർത്തിക്കാമെന്ന് കളക്ടർ വ്യക്തമാക്കി.