LiveTV

Live

Kerala

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ട് നൂറുനാള്‍

ആദ്യ ഘട്ടത്തില്‍ പതുക്കെയായിരുന്നെങ്കില്‍ പിന്നീടത് വേഗത്തിലായി. 502 പേര്‍ക്കാണ് ഈ നൂറ് ദിവസത്തിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ട് നൂറുനാള്‍

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ട് നൂറുനാള്‍. പോരാട്ടത്തിനൊടുവില്‍ കോവിഡിനെ അതിജീവിക്കുകയാണ് കേരളം. മറ്റെങ്ങും കാണാത്ത വിധത്തില്‍.

അങ്ങ് ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 കേരളത്തില്‍ സ്ഥിരീകരിക്കുന്നത് ജനുവരി 30ന്. ഇന്ത്യയില്‍ ആദ്യമായി തന്നെ തൃശ്ശൂരില്‍. ഒരു ഘട്ടത്തില്‍ രോഗമുക്തി നേടി എന്ന് കരുതിയപ്പോഴേക്കും വീണ്ടും രോഗികള്‍. ആദ്യ ഘട്ടത്തില്‍ പതുക്കെയായിരുന്നെങ്കില്‍ പിന്നീടത് വേഗത്തിലായി. 502 പേര്‍ക്കാണ് ഈ നൂറ് ദിവസത്തിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത്. പത്തനം തിട്ടയും കാസര്‍കോഡും കണ്ണൂരും കൂടുതല്‍ രോഗികളുള്ള ഇടങ്ങളായി. ഓരോ മേഖലയിലും അതിജീവനത്തിലേക്കുള്ള പോരാട്ടമായിരുന്നു. മൂന്ന് പേര്‍ കോവിഡ് സ്ഥിരീകരിച്ച് മരിച്ചു. ആ ദു:ഖത്തിനൊപ്പം നമ്മള്‍ കരകയറുക തന്നെയായിരുന്നു. പത്തനം തിട്ടയിലെ 93 ഉം88ഉം വയസ്സുള്ള ദമ്പതികള്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. ഞങ്ങള്‍ കേരളീയര്‍ പുതിയ മാതൃക തീര്‍ക്കുന്നുണ്ടെന്ന്. 502 പേര്‍ക്കാണ് ഈ കാലയളവില്‍ കോവിഡ് സ്ഥിരീകരിച്ചത്. 474 പേരും രോഗമുക്തരായി. ‍കണ്ണൂരില്‍ മാത്രം 15 കേസുകള്‍. കഴിഞ്ഞ ഒരാഴ്ചയായി ഒരു പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്നര കോടി ജനങ്ങള്‍ ആറ് ജില്ലകളിലായി ഇനി ചികിത്സയിലുള്ളത് 25 പേര്‍.