LiveTV

Live

Kerala

കേന്ദ്രസര്‍ക്കാറിന്റെ മുസ്‌ലിം വേട്ടക്കെതിരെ ഫ്രറ്റേണിറ്റി രാപ്പകല്‍‌ പ്രതിഷേധം സംഘടിപ്പിച്ചു

'ഡിഫ്യൂസിങ് സ്റ്റേറ്റ് നരേറ്റീവ്സ്, വോയിസ്‌ ദി സൈലൻസ്' എന്ന തലക്കെട്ടിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്

കേന്ദ്രസര്‍ക്കാറിന്റെ മുസ്‌ലിം വേട്ടക്കെതിരെ ഫ്രറ്റേണിറ്റി രാപ്പകല്‍‌ പ്രതിഷേധം സംഘടിപ്പിച്ചു

ലോക്ക്ഡൗൺ കാലയളവിൽ ഡൽഹി കേന്ദ്രീകരിച്ചു പോലീസും കേന്ദ്രഭരണകൂടവും നടത്തുന്ന മുസ്‌ലിം വേട്ടക്കെതിരെ ഡേ നൈറ്റ്‌ പ്രധിഷേധ പരിപാടി സംഘടിപ്പിച്ചു. 'ഡിഫ്യൂസിങ് സ്റ്റേറ്റ് നരേറ്റീവ്സ്, വോയിസ്‌ ദി സൈലൻസ്' എന്ന തലക്കെട്ടിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനത്തെയും ദേശീയ തലത്തിലെയും പ്രമുഖ വ്യക്തിത്വങ്ങൾ ഫേസ്ബുക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു.

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികളായ ആയിഷ റെന്ന, ലദീദ ഫർസാന, ദി ക്വിൻറ് സീനിയർ എഡിറ്റർ ആദിത്യ മേനോൻ, ഫ്രറ്റേണിറ്റി നാഷണൽ പ്രസിഡന്റ്‌ ഡോ. അൻസാർ അബൂബക്കർ, ഫ്രറ്റേണിറ്റി ദേശിയ സെക്രട്ടറിയും സി.എ.എ വിരുദ്ധ പോരാളിയുമായ ഷർജീൽ ഉസ്മാനി, ജെ ൻ യു വിലെ ഗവേഷക വിദ്യാർത്ഥിയും ബാപ്‌സയുടെ കൺവീനറുമായ ജിതേന്ദ്ര സുന, അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി നേതാവ് തസീൻ ജുനൈദ്, മാധ്യമം സീനിയർ കറസ്പോണ്ടന്റ് ഹസനുൽ ബന്ന, മീഡിയ വൺ ചീഫ് ബ്രോഡ്കാസ്റ് ജേർണലിസ്റ് ജസീം പി പി. തുടങ്ങിയവർ ഫേസ്ബുക് ലൈവിലൂടെ സംസാരിച്ചു.

Defusing State Narratives Voice the Silence 10 To 10 DAY- NIGHT PROTEST Candle Light Protest #Fight_Hindutwa_Fascism #Resist_Islamophobia #Up_against_State_witch_hunting

Posted by Fraternity Movement Kerala on Wednesday, May 6, 2020

കോവിഡ് 19 ന്റെ ലോക്കഡോണിന്റെ മറവിൽ ഭരണകൂടം നടത്തുന്ന മുസ്‌ലിം വേട്ടയിൽ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം പി മാർക്ക് പ്രതിഷേധക്കാർ ഇ-മെയിലുകൾ അയച്ചു.ഫ്രറ്റേർണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നിസാർ ഉത്ഘാടനം ചെയ്തു.

സി.എ.എ വിരുദ്ധ സമര പ്രവർത്തകയും ഗർഭിണിയുമായ സഫൂറ സർഗറിനെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് ഗർഭിണികളായ സമരപ്രവർത്തകരുടെ പ്രധിഷേധ പരിപാടി നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗർഭിണികളായ പോരാളികൾ ഫേസ്ബുക് ലൈവിലൂടെയാണ് പങ്കെടുത്തത്. ഡേ നൈറ്റ്‌ പ്രതിഷേധത്തിന്റെ ഭാഗമായുള്ള കാൻഡിൽ ലൈറ്റ് പ്രതിഷേധത്തിൽ നിരവധി വിദ്യാർത്ഥി യുവജങ്ങൾ ഭാഗമായി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് രാത്രി 10 മണിക്ക് വീടുകളിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹീം ഫേസ്ബുക് ലൈവിലൂടെ ഉത്ഘാടനം നിർവഹിച്ചു.

ലോക്ക്ഡൗൺ കാലയളവിൽ ഡൽഹി കേന്ദ്രീകരിച്ചു നടക്കുന്ന പോലീസ് - ഭരണകൂടവേട്ടകൾ തുടർക്കഥയാവുകയാണ്. ഏറ്റവും ഒടുവിൽ ഡൽഹി...

Posted by Fraternity Movement Kerala on Monday, May 4, 2020