LiveTV

Live

Kerala

സംവരണ വിരുദ്ധ പ്രസ്താവന: തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ശ്രീധന്യ ഐ.എ.എസ്

സംവരണ വിരുദ്ധ പ്രസ്താവന: തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ശ്രീധന്യ ഐ.എ.എസ്

സംവരണം സംബന്ധിച്ച് തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ശ്രീധന്യ ഐ.എ.എസ്. സംവരണ വിഭാഗത്തിലൂടെയല്ല ഐ.എ.എസ് നേടിയതെന്നും എല്ലാ ആനുകൂല്യങ്ങളും വേണ്ടെന്നു വെച്ച് ജനറൽ വിഭാഗത്തിലാണ് പരീക്ഷ എഴുതി 410-ആം റാങ്ക്‌ നേടിയതെന്നും ശ്രീധന്യ പറഞ്ഞതായുള്ള സന്ദേശം സോഷ്യൽ മീഡിയയിലും വാട്ട്സ്ആപ്പിലും പ്രചരിച്ചിരുന്നു. ഇതിനെതിരെ ഫേസ്‍ബുക്കിന് പരാതി നൽകിയതായും പോസ്റ്റ് നീക്കം ചെയ്യാമെന്ന് ഉറപ്പ് ലഭിച്ചതായും ശ്രീധന്യ മീഡിയ വണ്ണി-നോട് പറഞ്ഞു. നേരത്തെ, വ്യാജ പോസ്റ്റിനെതിരെ ട്രൈബൽ ആക്ടിവിസ്റ്റ് ധന്യ രാമനും രംഗത്തുവന്നിരുന്നു.