‘ഹൈദരലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിൽ അപമാനിച്ചു’; ലസിത പാലക്കലിനെതിരെ മുസ്ലിം യൂത്ത് ലീഗ് പരാതി നൽകി

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിൽ അപമാനിച്ച ലസിത പാലക്കലിനെതിരെ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ഉപാധ്യക്ഷൻ ജാഫർ സാദിഖ് പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ആംബുലൻസിൽ നിന്ന് പാൻമസാല പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലാണ് യുവമോർച്ച നേതാവ് ലസിത പാലക്കല്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതിനെതിരെ വലിയ രീതിയില്‍ മുസ്ലീം ലീഗ് അണികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.
