LiveTV

Live

Kerala

കോൺഗ്രസ് ചെക്ക് നൽകിയ അക്കൗണ്ടിൽ വേണ്ടത്ര പണമുണ്ടായിരുന്നില്ലെന്ന് പ്രചരണം, കോൺഗ്രസ് നിയമ നടപടിക്ക്

ചെക്ക് കാത്തലിക് സിറിയൻ ബാങ്കിന്റെ ആലപ്പുഴ മുല്ലക്കൽ ശാഖയിലേതാണെന്നും ചെക്ക് നൽകിയ മെയ് അഞ്ചിന് 386,000 രൂപ മാത്രമാണ് ലെഡ്ജർ ബാലൻസായി ഉണ്ടായിരുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

കോൺഗ്രസ് ചെക്ക് നൽകിയ അക്കൗണ്ടിൽ വേണ്ടത്ര പണമുണ്ടായിരുന്നില്ലെന്ന് പ്രചരണം, കോൺഗ്രസ് നിയമ നടപടിക്ക്

അതിഥി തൊഴിലാളികളുടെ യാത്രക്കായി ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജില്ലാ കളക്ടർക്ക് കൈമാറിയ പത്ത് ലക്ഷം രൂപയുടെ ചെക്കിന്റെ അക്കൗണ്ടിൽ, അത്രയും തുക ഉണ്ടായിരുന്നില്ലെന്ന് പ്രചരണം. ബീന സണ്ണി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ചെക്കിന്റെ ചിത്രം അടക്കമുള്ള ആരോപണം പ്രസിദ്ധീകരിച്ചത്. ചെക്ക് കാത്തലിക് സിറിയൻ ബാങ്കിന്റെ ആലപ്പുഴ മുല്ലക്കൽ ശാഖയിലേതാണെന്നും ചെക്ക് നൽകിയ മെയ് അഞ്ചിന് 386,000 രൂപ മാത്രമാണ് ലെഡ്ജർ ബാലൻസായി ഉണ്ടായിരുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ, ആരോപണം തെറ്റാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ആലപ്പുഴ ഡിസിസി പ്രസിഡണ്ട് എം. ലിജു വ്യക്തമാക്കി.

കോൺഗ്രസ് ചെക്ക് നൽകിയ അക്കൗണ്ടിൽ വേണ്ടത്ര പണമുണ്ടായിരുന്നില്ലെന്ന് പ്രചരണം, കോൺഗ്രസ് നിയമ നടപടിക്ക്
ആലപ്പുഴ ഡി.സി.സിയുടെ അക്കൗണ്ടിൽ പണമില്ലെന്ന ആരോപണം തെറ്റ്; രേഖയുമായി എം. ലിജു
Also Read

ആലപ്പുഴ ഡി.സി.സിയുടെ അക്കൗണ്ടിൽ പണമില്ലെന്ന ആരോപണം തെറ്റ്; രേഖയുമായി എം. ലിജു

ആരോപണം ഉന്നയിച്ച ബീന സണ്ണി എന്ന ഫേസ്ബുക്ക് പ്രൊഫൈൽ യഥാർത്ഥ വ്യക്തിയുടേതല്ല എന്നാണ് സൂചന. 'ചെക്ക് ഡേറ്റായ 05-05-2020ന് കാത്തലിക് സിറിയൻ ബാങ്കിന്റെ ആലപ്പുഴ മുല്ലക്കൽ ശാഖയിലെ അക്കൗണ്ട് നമ്പർ 000104047396195001 എന്ന ഈ അക്കൗണ്ട് ഹോൾഡറുടെ അക്കൗണ്ടിൽ ലഭ്യമായ ലഡ്ജർ ബാലൻസ് 3,86,000 ആണ്. ചെക്ക് എഴുതിയിരിക്കുന്നത് 10,60,200 രൂപക്കും... ബാക്കി ഒന്നും ഞാൻ പറയുന്നില്ല...' എന്നാണ് പത്ത് ലക്ഷം രൂപ എഴുതിയ ചെക്കിന്റെ ചിത്രം സഹിതമുള്ള പോസ്റ്റിൽ പറയുന്നത്. ആലപ്പുഴ ഡി.സി.സിയുടെ അക്കൗണ്ടിലെ വിശദ വിവരങ്ങൾ ഈ ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാൾക്ക് എങ്ങനെ ലഭിച്ചുവെന്ന കാര്യം വ്യക്തമല്ല.

ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് മറുപടിയുമായി എം. ലിജു രംഗത്തു വന്നിരിക്കുന്നത്. 'ഈ പറഞ്ഞിരിക്കുന്ന ബാങ്ക് അക്കൗണ്ട് ആലപ്പുഴ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അക്കൗണ്ടാണ്. ഈ അക്കൗണ്ടിൽ 2020 മെയ് 5 നും അതിനു മുൻ തീയതികളിലും ഇപ്പോഴും ചെക്ക് തുകയേക്കാൾ വളരെ കൂടുതൽ തുക ഉണ്ട്. വ്യാജ പ്രചരണം നടത്തിയതിനു ഉടൻ തന്നെ ആലപ്പുഴ ജില്ല പോലീസ് സുപ്ണ്ടിനു പരാതി നൽകും' - പോസ്റ്റിന് മറുപടിയായി ലിജു കുറിച്ചത്. തുടർന്ന് സ്വന്തം പേജിലും ലിജു ഇക്കാര്യം പോസ്റ്റ് ചെയ്തു.

കോൺഗ്രസ് ചെക്ക് നൽകിയ അക്കൗണ്ടിൽ വേണ്ടത്ര പണമുണ്ടായിരുന്നില്ലെന്ന് പ്രചരണം, കോൺഗ്രസ് നിയമ നടപടിക്ക്

തന്റെ ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ബീന സുനിൽ പരസ്യപ്പെടുത്തിയിട്ടില്ല. ആരോപണം ശരിയെങ്കില്‍, അക്കൗണ്ട് ഉടമകൾക്ക് മാത്രം നൽകേണ്ട വിശദാംശങ്ങൾക്ക് കാത്തലിക് സിറിയൻ ബാങ്കിന്റെ ആലപ്പുഴ ശാഖയിൽ നിന്ന് എങ്ങനെ ചോർന്നുവെന്ന കാര്യം വ്യക്തമല്ല. ആരോപണം തെളിയിക്കുന്നതിനായി അക്കൗണ്ട് ബാലൻസിന്റെ സ്‌ക്രീൻ ഷോട്ട് ഇടാമോയെന്ന ചോദ്യത്തിന് 'ബീന സണ്ണി' നൽകിയ മറുപടി 'മറ്റൊരാളുടെ അക്കൗണ്ട് ഡീറ്റൈൽസ് രേഖ അവരുടെ അനുമതി ഇല്ലാതെ പബ്ലിക് സ്‌പേസിൽ പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്ന് അറിഞ്ഞുകൂടേ...?' എന്നാണ്. താൻ ഒരു രേഖയും പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചിട്ടില്ലെന്നും ബീന സണ്ണി പറയുന്നു.