LiveTV

Live

Kerala

ലോക്ക് ഡൗണിന്‍റെ മറവില്‍ പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു

വെല്‍ഫയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആയിരം കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കെ.എം.വൈ.എഫും വീടുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചു

ലോക്ക് ഡൗണിന്‍റെ മറവില്‍ പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു

ലോക്ക് ഡൗണിന്‍റെ മറവില്‍ പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നതില്‍ പ്രതിഷേധം. വെല്‍ഫയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആയിരം കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കെ.എം.വൈ.എഫും വീടുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചു. ഡല്‍ഹി കലാപത്തിന്‍റെ ഉത്തരവാദിത്തം ചുമത്തി പൗരത്വപ്രക്ഷോഭകരെ വേട്ടയാടാനുള്ള ഡല്‍ഹി പൊലീസിന്‍റെ ശ്രമത്തിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ പ്രത്യക്ഷ പ്രക്ഷോഭത്തിന് അവസരമില്ലാത്തത് മുതലാക്കിയാണ് ഡല്‍ഹി പൊലീസിന്‍റെ നടപടി. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ പ്രതിഷേധം സംഘടിപ്പിക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ചെയ്തത്.

1000 കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധത്തിന് ജില്ല പ്രസിഡന്‍റ് എന്‍.എം അന്‍സാരി നേതൃത്വം നല്‍കി. വിവിധ ജില്ലകളിലെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ സംസ്ഥാന, ജില്ല നേതാക്കള്‍ നേതൃത്വം നല്‍കി. വൈകിട്ട് ആറിന് സംസ്ഥാന വ്യാപകമായി വീടുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് കെ.എം.വൈ.എഫ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കാളികളായി. സഫൂറ സര്‍ഗാര്‍, ഷര്‍ജില്‍ ഇമാം ഉള്‍പ്പെടെയുള്ള പൗരത്വ പ്രക്ഷോഭകർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക, ഡോക്ടർ സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയത് പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.