LiveTV

Live

Kerala

അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രക്കുള്ള പണം നിരസിച്ചു

തങ്ങള്‍ നല്‍കാന്‍ തയ്യാറായ പത്ത് ലക്ഷം രൂപ വേണ്ടെന്ന് പറഞ്ഞതായി ആലപ്പുഴ ഡി.സി.സി. ആലപ്പുഴ ജില്ല കലക്ടറാണ് പണം നിരസിച്ചത്

അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രക്കുള്ള പണം നിരസിച്ചു

അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രക്കുള്ള പണം നിരസിച്ചു. തങ്ങള്‍ നല്‍കാന്‍ തയ്യാറായ പത്ത് ലക്ഷം രൂപ വേണ്ടെന്ന് പറഞ്ഞതായി ആലപ്പുഴ ഡി.സി.സി. ആലപ്പുഴ ജില്ല കലക്ടറാണ് പണം നിരസിച്ചത്. സര്‍ക്കാര്‍ അനുമതിയില്ലാതെ പണം സ്വീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കലക്ടര്‍ പറഞ്ഞത്. ഈ മഹാമാരിക്കാലത്തും മുഖ്യമന്ത്രി രാഷ്ട്രീയ പ്രേരിതമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എം.ലിജു പറഞ്ഞു. 1140 അതിഥി തൊഴിലാളികളാണ് യാത്രക്കാരായുള്ളത്. 930 രൂപയാണ് ഒരാള്‍ ട്രെയിന്‍ യാത്രാകൂലിയായി നല്‍കേണ്ടത്.