LiveTV

Live

Kerala

കേന്ദ്രം പ്രവാസികളെ കൊണ്ടുവരുന്നത് പരിശോധനയില്ലാതെ, രോഗവ്യാപന സാധ്യതയെന്ന് മുഖ്യമന്ത്രി

അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് 1,68,136 പേരാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 4,42,000 പേരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

കേന്ദ്രം പ്രവാസികളെ കൊണ്ടുവരുന്നത് പരിശോധനയില്ലാതെ, രോഗവ്യാപന സാധ്യതയെന്ന് മുഖ്യമന്ത്രി

വി​ദേ​ശ​ത്തു​നി​ന്ന് രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​തെ കൊ​ണ്ടു​വ​രാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​ലെ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഒ​രു വി​മാ​ന​ത്തി​ൽ ഏ​ക​ദേ​ശം 200 പേ​രു​ണ്ടാ​കും. അ​തി​ൽ ഒ​ന്നോ ര​ണ്ടോ പേ​ർ​ക്ക് രോ​ഗ​മു​ണ്ടെ​ങ്കി​ൽ മ​റ്റു യാ​ത്ര​ക്കാ​രും പ്ര​ശ്ന​ത്തി​ലാ​കും. ഇ​തു രാ​ജ്യ​ത്താ​കെ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​വാ​സി​ക​ളെ തി​രി​ച്ചെ​ത്തി​ക്കാ​ൻ ചി​ട്ട​യോ​ടു കൂ​ടി​യ പ​ദ്ധ​തി​യാ​ണ് കേ​ര​ളം ആ​വി​ഷ്ക​രി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്ന് ആ​ളു​ക​ളെ എ​ത്തി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. ആ​ളു​ക​ളെ കൊ​ണ്ടു​വ​രു​ന്പോ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന​തു ശ​രി​യ​ല്ല. അ​ത് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ആ​ളു​ക​ൾ വ​രു​മ്പോ​ൾ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ക എ​ന്ന പ്ര​ധാ​ന ല​ക്ഷ്യ​ത്തി​ൽ​നി​ന്നു വ്യ​തി​ച​ലി​ക്കാ​ൻ ക​ഴി​യി​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട​രു​ത്. പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തി​ക്കു​ന്ന​വ​രെ ഏ​തു രാ​ജ്യ​ത്തു​നി​ന്നാ​ണോ യാ​ത്ര തി​രി​ക്കു​ന്ന​ത്, അ​വി​ടെ​നി​ന്നു യാ​ത്ര തി​രി​ക്കും മു​മ്പു ​ത​ന്നെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വിമാനങ്ങളിൽ വരുന്നവരെ നേരെ വീട്ടിലേക്ക് അയയ്ക്കാൻ കഴിയില്ല. 7 ദിവസം ക്വാറന്റീനിൽ കഴിയേണ്ടിവരും. ഏഴാം ദിവസം പിസിആർ ടെസ്റ്റ് നടത്തും. നെഗറ്റീവായാൽ വീട്ടിലേക്ക് അയയ്ക്കും. പോസിറ്റീവായാൽ ആശുപത്രിയിലേക്ക് അയയ്ക്കും. വീട്ടിൽ പോകുന്നവർ ഒരു ആഴ്ച വീട്ടിൽ ക്വാറന്റീനിൽ കഴിയണം.

വിദേശരാജ്യങ്ങളില്‍നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ എണ്ണം കണക്കാക്കിയാല്‍ വളരെ കുറച്ചു മലയാളികളെ മാത്രമേ ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളൂ എന്നാണ് സൂചന. കിട്ടിയ വിവരമനുസരിച്ച് കേരളത്തിലെ കൊച്ചി, കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണ്.

കേന്ദ്രസര്‍ക്കാര്‍ ആകെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണെന്നും വിവരമുണ്ട്. പക്ഷേ അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് 1,68,136 പേരാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 4,42,000 പേരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന കുട്ടികള്‍, സന്ദര്‍ശക വിസയില്‍ എത്തിയവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ അടങ്ങുന്നതാണ് നമ്മള്‍ തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റ്. ഇത് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇത് കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരിച്ചുവരുന്ന പ്രവാസികളെ സംബന്ധിച്ച് സംസ്ഥാനം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സമാഹരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. എന്നാല്‍ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം ഇതുവരെ എംബസികളും വിദേശ മന്ത്രാലയവും ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.