LiveTV

Live

Kerala

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണവിതരണവുമായി യൂത്ത്കോണ്‍ഗ്രസ് 

മണ്ഡലം കമ്മറ്റികള്‍ക്കാണ് ഓരോ ദിവസത്തെയും ഭക്ഷണവിതരണത്തിന്‍റെ ചുമതല

 രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും  ഭക്ഷണവിതരണവുമായി യൂത്ത്കോണ്‍ഗ്രസ് 

തിരുവനന്തപുരം ജനറല്‍‌ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ലോക്ക് ഡൌണ്‍ കാലത്തെ ഉച്ചഭക്ഷണം നല്‍കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. മണ്ഡലം കമ്മറ്റികള്‍ക്കാണ് ഓരോ ദിവസത്തെയും ഭക്ഷണവിതരണത്തിന്‍റെ ചുമതല. എല്ല ദിവസവും 11 മണിയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയിലെത്തും.

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഉച്ചഭക്ഷണവുമായി. ലോക് ഡൌണ്‍ തുടങ്ങിയതോടെയാണ് ഭക്ഷണവിതരണം ആരംഭിച്ചത്. ലോക്ക് ഡൌണ്‍ നീട്ടിയതിനാല്‍ വരുംദിവസങ്ങളിലും ഭക്ഷണ വിതരണം ഉണ്ടാകും. തൈക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും എല്ല ദിവസവും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ലോക്ക് ഡൌണ്‍ കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്.