LiveTV

Live

Kerala

ടി.പിയുടെ ഓര്‍മ്മകള്‍ക്ക് എട്ടാണ്ട്

സി.പി.എമ്മിനോട് കലഹിച്ച് പുറത്ത് വന്ന് ഒഞ്ചിയമെന്ന രക്തസാക്ഷികളുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ആര്‍.എം.പി രൂപീകരിച്ച ടി.പി ചന്ദ്രശേഖരന്‍ 2012 മെയ് നാലിനാണ് കൊല്ലപ്പെട്ടത്

ടി.പിയുടെ ഓര്‍മ്മകള്‍ക്ക് എട്ടാണ്ട്

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് എട്ടുവര്‍ഷം പൂര്‍ത്തിയാവുകയാണ്. രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി ടി.പി സ്തൂപത്തില്‍ ആര്‍.എം.പി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. ലോക് ഡൗൺ കാലമായതിനാൽ നിയന്ത്രണങ്ങളോടെയാണ് ദിനചാരണ പരിപാടികൾ. സി.പി.എമ്മിനോട് കലഹിച്ച് പുറത്ത് വന്ന് ഒഞ്ചിയമെന്ന രക്തസാക്ഷികളുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ആര്‍.എം.പി രൂപീകരിച്ച ടി.പി ചന്ദ്രശേഖരന്‍ 2012 മെയ് നാലിനാണ് കൊല്ലപ്പെട്ടത്. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവത്തിന് ഇന്ന് എട്ടാണ്ട് തികയുകയാണ്.

കോവി‍ഡ് 19 നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത്തവണത്തെ ടി.പി ദിനാചരണത്തില്‍ രക്തസാക്ഷി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താനായി എത്തിയത് നേതാക്കള്‍ മാത്രമായിരുന്നു. രാവിലെ ഒഞ്ചിയം ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തൽ നടന്നു. ടി.പി. വെട്ടേറ്റ് വീണ വള്ളിക്കാട്ടും അനുസ്മരണം നടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകിയത്. പ്രദേശത്തെ മുഴുവൻ വീടുകളിലും ഭക്ഷ്യധാന്യ കിറ്റും മുഖാവരണങ്ങളും വിതരണം ചെയ്തു.