LiveTV

Live

Kerala

നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ എന്‍.ഒ.സി ഒഴിവാക്കി

എന്‍.ഒ.സിക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ കൊവിഡ് വാര്‍ റൂമുമായി ബന്ധപ്പെടണം

നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ എന്‍.ഒ.സി ഒഴിവാക്കി

നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ എന്‍.ഒ.സി ഒഴിവാക്കി. കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുമായി എന്‍ഒസി ഒഴിവാക്കുന്നതിന് ചര്‍ച്ച നടത്തുകയാണെന്ന് ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് യാത്രചെയ്യാനുള്ള അനുമതി അതത് സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാരില്‍ നിന്നാണ് എടുക്കേണ്ടത്. അതില്‍ ഇളവുകള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

എന്‍.ഒ.സിക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ കൊവിഡ് വാര്‍ റൂമുമായി ബന്ധപ്പെടണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ല.

ഇതുവരെ പാസ് നല്‍കിയ 30,000 പേരെ 6 ചെക്പോസ്റ്റിലൂടെ ദിവസം 12,600 എന്ന തോതില്‍ കടത്തിവിടും. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് ജില്ലാ കളക്ടര്‍മാരില്‍ നിന്നോ എസ്.പി മാരില്‍ നിന്നോ അനുമതി വാങ്ങണമെന്നും ചീഫ് സെക്രട്ടറി കൂട്ടിചേര്‍ത്തു.