LiveTV

Live

Kerala

മലയാളികളെ നാട്ടിലെത്തിക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ

‘’ട്രെയിൻ ആവശ്യപ്പെടാൻ ഓരോ സംസ്ഥാനത്തു നിന്നും വരാൻ ഉദ്ദേശിക്കുന്നവരുടെ എണ്ണം കിട്ടണമെന്ന് ഗതാഗത മന്ത്രി പറഞ്ഞതായി വാർത്ത കണ്ടു, പക്ഷേ ആ കണക്ക് എടുക്കേണ്ടത് ആരാണ്?”

മലയാളികളെ നാട്ടിലെത്തിക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ

വിദൂര സംസ്ഥാനങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ കേരളസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. അയൽസംസ്ഥാനങ്ങളിൽനിന്നു ആളുകളെ കൊണ്ടുവരാനെങ്കിലും കേരള സർക്കാരിന്‍റെ ബസ്സുകളും വാനുകളും പോലീസ്, പട്ടാളം ഇതര വകുപ്പുകൾ എന്നിവയുടെ ആയിരക്കണക്കായ വണ്ടികൾ ഉപയോഗിച്ച് കൂടെയെന്ന് എം.എല്‍.എ ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.

കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് വരാൻ കാത്തിരിക്കുന്നവർ നോർക്കയിൽ രജിസ്റ്റർ ചെയ്താൽ പോരാമെന്നു സർക്കാർ പറയുന്നു. പിന്നീട് തടസ്സങ്ങൾ ഒന്നുമില്ലെന്ന് റവന്യൂ മന്ത്രി പറഞ്ഞതായി വാർത്തയിൽ കണ്ടു. രജിസ്ട്രേഷൻ സമയത്ത് വാഹന നമ്പർ ചോദിക്കുന്നത് കാരണം വാഹനമില്ലാത്തവരും ടാക്സിക്ക് കാശില്ലാത്തവരും എങ്ങിനെ പാസ്സ് വാങ്ങും?

ട്രെയിൻ ആവശ്യപ്പെടാൻ ഓരോ സംസ്ഥാനത്തു നിന്നും വരാൻ ഉദ്ദേശിക്കുന്നവരുടെ എണ്ണം കിട്ടണമെന്ന് ഗതാഗത മന്ത്രി പറഞ്ഞതായി വാർത്ത കണ്ടു. പക്ഷേ ആ കണക്ക് എടുക്കേണ്ടത് ആരാണ്? ഇവിടെ നിന്ന് ട്രെയിനുകളിൽ കൊണ്ടുപോയ കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുത്തതും കൃത്യമായി സ്റ്റേഷനിൽ ഇരുന്നു പേരുകൾ രജിസ്റ്റർ ചെയ്തതും വഴിയിൽ നിന്നു കഴിക്കാൻ ഭക്ഷണപ്പൊതി കൊടുത്തതും കൂടെ പോലീസിനേയും ഉദ്യോഗസ്ഥരേയുംഅയച്ചതും യാത്രയയപ്പു സംഘടിപ്പിച്ചതും ആരാണ്?.

അതേ സൗകര്യങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കും ചെയ്തു കൊടുക്കാത്തത് എന്താണ്?. ഇവിടെ നിന്നു വടക്കോട്ടു പോയ വണ്ടികൾ തിരിച്ചു വരുന്നവരെയും കൊണ്ടു കേരളത്തിലേക്ക് വരാൻ ആദ്യം തന്നെ പദ്ധതി വേണമായിരുന്നു. അതെന്തേ ചെയ്തില്ല?. ഇപ്പോഴും അത് ചെയ്യാത്തത് എന്ത്?. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിൽ വരാൻ തയ്യാറുള്ള എല്ലാവരേയും ഉടൻ ട്രെയിനിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയോട് ഞാൻ ആവശ്യപ്പട്ടിട്ടുള്ളതാണ്.

അതിനു നടപടി എടുക്കാത്തത് എന്ത്?. അയൽസംസ്ഥാനങ്ങളിൽനിന്നു ആളുകളെ കൊണ്ടുവരാനെങ്കിലും കേരള സർക്കാരിന്‍റെ ബസ്സുകളും വാനുകളും പോലീസ്, പട്ടാളം ഇതര വകുപ്പുകൾ എന്നിവയുടെ ആയിരക്കണക്കായ വണ്ടികൾ ഉപയോഗിച്ച് കൂടെ?. വിദേശത്തും സ്വദേശത്തും പലയിടങ്ങളിലായിഅകപ്പെട്ടു പോയ മലയാളികളെ ഉടനെ തിരിച്ചെത്തിക്കാൻ ഒരു നിമിഷവും പാഴാക്കാതെ സർക്കാർ മുന്നോട്ടുവരട്ടെ.

മലയാളികളെ നാട്ടിലെത്തിക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ