LiveTV

Live

Kerala

റെഡ് സോണായ കോട്ടയത്ത് അടച്ച് പൂട്ടിയ മാര്‍ക്കറ്റ് തുറന്നു

റെഡ് സോണായ കോട്ടയത്ത് അടച്ച് പൂട്ടിയ മാര്‍ക്കറ്റ് തുറന്നു

റെഡ് സോണായ കോട്ടയത്ത് അടച്ച് പൂട്ടിയ മാര്‍ക്കറ്റ് തുറന്നു. ഭക്ഷ്യസാധനങ്ങളുടെ വിതരണം കണക്കിലെടുത്താണ് മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നത്. രണ്ട് ചുമട്ട്തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു മാര്‍ക്കറ്റ് അടച്ചിട്ടത്.

പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ ശേഷമാണ് കോട്ടയം മാര്‍ക്കറ്റ് തുറന്നത്. കോടിമതയിലെ വഴിയിലൂടെ മാത്രമേ മാര്‍ക്കറ്റിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കു. ഇവിടെ തെര്‍മല്‍ സ്ക്വാനിംഗ് അടക്കമുള്ള പരിശോധനകളും സജീകരിച്ചിട്ടുണ്ട്. അന്യ സംസ്ഥാനത്ത് നിന്നും എത്തുന്ന ലോറികള്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കി തൊഴിലാളികളെയടക്കം പരിശോധിച്ചാണ് മാര്‍ക്കറ്റിലേക്ക് കയറ്റിവിടുന്നത്. രാവിലെ നാല് മുതല്‍ എട്ട് മണിവരെയാണ് ലോഡ് ഇറക്കാനുള്ള സമയം. 11 മണി മുതല്‍ 5 മണിവരെ വില്പനയും നടത്താം. മൊത്തവ്യാപാരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ നടക്കുന്നത്. സ്ഥിതി വിലയിരുത്തിയ ശേഷം ചില്ലറ വ്യാപാരങ്ങള്‍ക്കും അനുമതി നല്‍കിയേക്കും. മാര്‍ക്കറ്റിലെ രണ്ട് ചുമട്ട് തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കച്ചവടക്കാരിലും ചുമട്ട് തൊഴിലാളികളിലും പരിശോധന നടത്തി രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.

വ്യാപാരികളുമായി ചര്‍ച്ച നടത്തിയ ജില്ല കലക്ടര്‍ കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. കണ്ടൈന്‍മെന്റ് സോണില്‍ നിന്നും മാര്‍ക്കറ്റിനെ ഒഴിവാക്കി ഉത്തരവും ഇറക്കിയിരുന്നു.