LiveTV

Live

Kerala

അന്തർ സംസ്ഥാന തൊഴിലാളികളുടെ മടക്ക യാത്ര സൗജന്യമാക്കണം - വെൽഫെയർ പാർട്ടി

നാട്ടിലേക്ക് യാത്ര തിരിച്ച തൊഴിലാളികളിൽ നിന്നും റെയിൽവേ പണം ഈടാക്കിയത് നീതികരിക്കാനാകാത്ത നടപടിയാണ്

അന്തർ സംസ്ഥാന തൊഴിലാളികളുടെ മടക്ക യാത്ര സൗജന്യമാക്കണം - വെൽഫെയർ പാർട്ടി

അന്തർ സംസ്ഥാന തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര സൗജന്യമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. നാട്ടിലേക്ക് യാത്ര തിരിച്ച തൊഴിലാളികളിൽ നിന്നും റെയിൽവേ പണം ഈടാക്കിയത് നീതികരിക്കാനാകാത്ത നടപടിയാണ്. ഒരു മാസത്തിലധികമായി തൊഴിൽ നഷ്ടം സംഭവിച്ച്‌ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ് അന്തർ സംസ്ഥാന തൊഴിലാളികൾ. അതിനാൽ തന്നെ അവരുടെ മടക്ക യാത്ര ചെലവ് പൂർണമായി സർക്കാർ വഹിക്കണം.

വിവിധ സംസ്ഥാനങ്ങൾ മുൻകൈയെടുത്ത് അതാത് നാടുകളിലെ അന്തർ സംസ്ഥാന തൊഴിലാളികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരികെ കൊണ്ടു പോയ്ക്കൊണ്ടിരിക്കെ കേരളീയരായ അന്തർ സംസ്ഥാന തൊഴിലാളികളെയും ലോക്ഡൌണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും എത്രയും വേഗം തിരികെ കൊണ്ടു വരാൻ കേരള സർക്കാർ നടപടി സ്വീകരിക്കണം. അതിനായി പ്രത്യേക തീവണ്ടികൾ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.