LiveTV

Live

Kerala

മൂവാറ്റുപുഴയിൽ കാർ കടയിലേക്ക് പാഞ്ഞുകയറി; യുവനടൻ ഉൾപ്പടെ മൂന്ന് മരണം 

എറണാകുളം മൂവാറ്റുപുഴ മേക്കടമ്പിൽ രാത്രിയുണ്ടായ വാഹനാപകടത്തിൽ യുവനടന്‍ ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

കോലഞ്ചേരി ഭാഗത്ത് നിന്ന് മൂവാറ്റുപുഴക്ക് പേവുകയായിരുന്ന കാറാണ് മേക്കടമ്പ് ഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ, റോഡിന് സമീപത്തെ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാളകം സ്വദേശികളായ അശ്വിൻ ജോയ് , ബേസിൽ, നിധിൽ എന്നിവരാണ് മരിച്ചത്. പൂവളളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകനാണ് മരിച്ച ബേസില്‍ ജോര്‍ജ്.

അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. കാറിൽ സഞ്ചരിച്ചിരുന്ന രതീഷ്, ജയദേവ് അതിഥി തൊഴിലാളികളായ റമോൺഘോഷ് , അമർജയദീപ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവർ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്