LiveTV

Live

Kerala

ഒരിത്തിരി മണ്ണും ചിലവഴിക്കാനല്‍പ്പം സമയവും; ടെറസില്‍ പൊന്ന് വിളയും

കോഴിക്കോട് തലക്കുളത്തൂരിലെ പ്രൊഫസര്‍ ടി.എം രവീന്ദ്രനും, പ്രൊഫസര്‍ ഒ.ജെ ചിന്നമ്മയുമാണ് വീടിന്‍റെ ടെറസ് മുഴുവന്‍ വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്

ഒരിത്തിരി മണ്ണും ചിലവഴിക്കാനല്‍പ്പം സമയവും; ടെറസില്‍ പൊന്ന് വിളയും

വിരസമാകുമായിരുന്ന ലോക്ക് ഡൗണ്‍കാലത്തെ പച്ചക്കറി കൃഷിയിലൂടെ ക്രിയാത്മകമാക്കുകയാണ് അധ്യാപക ദമ്പതികള്‍. കോഴിക്കോട് തലക്കുളത്തൂരിലെ പ്രൊഫസര്‍ ടി.എം രവീന്ദ്രനും, പ്രൊഫസര്‍ ഒ.ജെ ചിന്നമ്മയുമാണ് വീടിന്‍റെ ടെറസ് മുഴുവന്‍ വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. പച്ചക്കറികള്‍ക്ക് വീട് വീട്ട് പുറത്ത് പോകേണ്ട എന്നതാണ് ഈ ലോക്ഡൌണ്‍ കാലം ഇവരെ പഠിപ്പിച്ചത്. നേരത്തെതന്നെ ആരംഭിച്ചതാണ് അധ്യാപക ദമ്പതിമാരുടെ ടെറസിന് മുകളിലെ പച്ചക്കറി കൃഷി.

ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും മദ്യനിരോധന സമിതി സംസ്ഥാന ഭാരവാഹികളായതിനാല്‍ ആ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു ഇരുവരും. എന്നാല്‍ ഈ ലോക്ഡൌണ്‍ കാലം പൂര്‍ണ്ണമായും ശ്രദ്ധ പച്ചക്കറി കൃഷിയിലേക്കായി. കൂടുതല്‍ സമയം ചെലവഴിച്ചതോടെ അതിനനുസരിച്ചുള്ള വിളവും ലഭിക്കുന്നു. തക്കാളി, വിവിധയിനം പച്ചമുളകുകള്‍, വെണ്ട, വ്യത്യസ്ഥങ്ങളായ വഴുതിനകള്‍, ചീര തുടങ്ങി സപ്പോട്ടയും, വാഴകൃഷി വരെ ടെറസിന് മുകളിലുണ്ട്. ഗ്രോബാഗുകളില്‍ മാത്രമല്ല ഒഴിവാക്കിയ ടയറുകളില്‍ മണ്ണ് നിറച്ചും കൃഷി ചെയ്യുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ അധ്യാപരായിരുന്നു ഇരുവരും.