LiveTV

Live

Kerala

ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ തിരിച്ചുവരവ്; യാത്ര സൌകര്യം ഒരുക്കുന്നതിൽ അവ്യക്തത

എന്നാൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളടക്കമുളള വിദൂര സ്ഥലങ്ങളിലുളള മലയാളികൾക്ക് ട്രെയിൻ സൌകര്യമില്ലാതെ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും

ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ തിരിച്ചുവരവ്; യാത്ര സൌകര്യം ഒരുക്കുന്നതിൽ അവ്യക്തത

ഇതര സംസ്ഥാനങ്ങളിലെ മലയാളികൾക്ക് തിരിച്ചുവരുന്നതിനായി യാത്ര സൌകര്യം ഒരുക്കുന്നതിൽ അവ്യക്തത തുടരുന്നു.സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം ഒരുക്കണമെന്ന സർക്കാർ നിബന്ധനയാണ് ഇതര സംസ്ഥാന മലയാളികൾക്ക് പ്രതിസന്ധിയായത്. ട്രയിൻ സൌകര്യം ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽനിന്നുമുളള മലയാളികൾ കേരളത്തിലേക്ക് തിരിച്ചു വരുന്നതിനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ മടങ്ങി വരുന്നവരെ സ്വാഗതം ചെയ്യുമ്പോഴും ഇവർ എങ്ങനെ കേരളത്തിലെത്തുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. സ്വന്തം ഉത്തരവാദിത്വത്തിൽ ബസിലോ മറ്റ് സ്വകാര്യ വാഹനങ്ങളിലോ മടങ്ങിവരാമെന്ന് മാത്രമാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളടക്കമുളള വിദൂര സ്ഥലങ്ങളിലുളള മലയാളികൾക്ക് ട്രെയിൻ സൌകര്യമില്ലാതെ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഇതര സംസ്ഥാനക്കാർക്കായി ട്രെയിൻ സൌകര്യമുളളപ്പോൾ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അലംഭാവം കാണിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു.

ആകാശത്ത് കോട്ട കെട്ടുന്നതു പോലെയാണ് സംസ്ഥാന സർക്കാരിന്റെ ഒരുക്കങ്ങളെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ പരിഹസിച്ചു.