LiveTV

Live

Kerala

മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ തിരിച്ചുവരവിന് മാര്‍ഗനിര്‍ദേശമായി

തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണം, അനുമതിയുള്ള ചെക്ക് പോസ്റ്റുകള്‍ വഴി മാത്രമാകും പ്രവേശനം

മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ തിരിച്ചുവരവിന് മാര്‍ഗനിര്‍ദേശമായി

മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് മടങ്ങിവരാന്‍ മാര്‍ഗനിര്‍ദേശം തയ്യാറാക്കി. വരാന്‍ ആഗ്രഹിക്കുന്നവര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണം. അനുമതിയുള്ള ചെക്ക് പോസ്റ്റുകള്‍ വഴി മാത്രമാകും പ്രവേശനം. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് വരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. സംഘമായി വരുന്നവര്‍ ഗ്രൂപ്പുണ്ടാക്കി രജിസ്റ്റര്‍ ചെയ്യണം. മടങ്ങിവരാന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ കളക്ടറുടെ യാത്രാനുമതി വാങ്ങണം.

പുറപ്പെടുന്ന സംസ്ഥാനത്ത് നിന്ന് അനുമതി വേണമെങ്കില്‍ യാത്രക്കാര്‍ തേടണം. അനുമതയുള്ള ചെക്കുപോസ്റ്റ് വഴി മാത്രമാകും പ്രവേശനം. അതിര്‍ത്തിചെക്ക് പൊസ്റ്റുവരെ വാടക വാഹനത്തില്‍ വരുന്നവര്‍ അതിര്‍ത്തി കടന്നുള്ള യാത്രക്ക് വാഹനം സജ്ജീകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. വാഹനത്തിന്‍റെ ഡ്രൈവറും ക്വാറന്റൈനില്‍ പ്രവേശിക്കണം. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ബന്ധുക്കളെ കൊണ്ടുവരാന്‍ പോകുന്നവര്‍ കലക്ടറില്‍ നിന്ന് പാസ് വാങ്ങണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. അന്തര്‍സംസ്ഥാന യാത്ര ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.