LiveTV

Live

Kerala

പ്രായമായവരുടെ സംരക്ഷണത്തിനായി  പ്രാദേശിക സമിതികള്‍

കോവിഡ് 19 പ്രായമായവരെ ബാധിക്കാന്‍ സാധ്യത കൂടുതലയാതിനാല്‍ പ്രത്യേക സംരക്ഷണത്തിനായാണ് സമിതി രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

പ്രായമായവരുടെ സംരക്ഷണത്തിനായി  പ്രാദേശിക സമിതികള്‍

പ്രായമായവരുടെ സംരക്ഷണത്തിനായി പ്രാദേശിക സമിതികള്‍ രൂപീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. കോവിഡ് 19 പ്രായമായവരെ ബാധിക്കാന്‍ സാധ്യത കൂടുതലയാതിനാല്‍ പ്രത്യേക സംരക്ഷണത്തിനായാണ് സമിതി രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗസാധ്യത കൂടുതലുള്ള ആളുകളുള്ള വീടുകളെ പ്രത്യേകം പട്ടികയാക്കിയാകും പ്രവര്‍ത്തനം.

പ്രായമായവര്‍ക്കും ഹൃദ്രോഗം, കാന്‍സര്‍, തുടങ്ങി മറ്റുരോഗമുള്ളവര്‍ക്കും കോവിഡ് വ്യാപക സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഇവരുടെ പ്രത്യേക സംരക്ഷണത്തിനായി സമിതി രൂപീകരിക്കുന്നത്. കോര്‍പ്പറേഷന്‍, പഞ്ചായത്ത്, മുന്‍സിപ്പിലിറ്റി വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാകും മോണിറ്ററിങ് സമിതി ഉണ്ടാവുക. വാര്‍ഡ് മെമ്പര്‍, സ്ഥലം എസ്.ഐ, അംഗന്‍വാടി ടീച്ചര്‍, ആശ വര്‍ക്കര്‍ എന്നിവരാകും സമിതിയിലുണ്ടാകുക.

സമിതി വീടുകളുമായി ബന്ധപ്പെടും. രോഗസാധ്യത കൂടുതലുള്ള ആളുകളുള്ള വീടുകളെ പ്രത്യേകം പട്ടികയാക്കും. ഇവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനായുളള ബോധവത്കരണവും പ്രവര്‍ത്തനങ്ങളും നടത്തും. വിദേശത്ത് നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കാര്യത്തിലും മോണിറ്ററിങ് സമിതിയുടെ ശ്രദ്ധയുണ്ടാകും.