LiveTV

Live

Kerala

ആവശ്യപ്പെട്ട സംഭാവന നല്‍കിയില്ല; സി.പി.എം നേതാവ് മത്സ്യക്കുഞ്ഞുങ്ങളെ തട്ടിയെടുത്തെന്ന് പരാതി

ആലപ്പുഴ അരൂക്കുറ്റിയിലെ മാലിക്കിന്‍റെ കൃഷിയിടത്തിലെ മത്സ്യക്കുഞ്ഞുങ്ങളെയാണ് തട്ടിയെടുത്തത്, രണ്ടുമാസം മുമ്പ് ആവശ്യപ്പെട്ട സംഭാവന നൽകാത്തതിന്റെ പ്രതികാരമാണ് അതിക്രമത്തിന് കാരണമെന്ന് മാലിക്ക് 

ആവശ്യപ്പെട്ട സംഭാവന നല്‍കിയില്ല;  സി.പി.എം നേതാവ് മത്സ്യക്കുഞ്ഞുങ്ങളെ തട്ടിയെടുത്തെന്ന് പരാതി

മത്സ്യ കൃഷിയിടത്തില്‍ നിന്ന് സി.പി.എം പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ തട്ടിയെടുത്തെന്ന് പരാതി. ആലപ്പുഴ അരൂക്കുറ്റിയിലെ മാലിക്കിന്‍റെ കൃഷിയിടത്തിലെ മത്സ്യക്കുഞ്ഞുങ്ങളെയാണ് തട്ടിയെടുത്തത്. രണ്ടു മാസം മുമ്പ് ആവശ്യപ്പെട്ട സംഭാവന നൽകാത്തതിന്റെ പ്രതികാരമാണ് അതിക്രമത്തിന് പിന്നിലെന്നാണ് മാലിക്ക് പറയുന്നത്.

ആലപ്പുഴ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ വടുതലയിൽ രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. മികച്ച മത്സ്യ കർഷകനുള്ള അവാർഡ് വരെ ലഭിച്ച കെ.എം.മാലിക്കിന്റെ മത്സ്യ കുഞ്ഞുങ്ങളെയാണ് പ്രാദേശിക സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ തട്ടിയെടുത്തത്. പോലീസെത്തിയ ശേഷമാണ് ഇവർ പിന്മാറിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. രണ്ട് മാസം മുമ്പ് സംഭാവന ചോദിച്ചപ്പോൾ നൽകാത്തതിന്‍റെ പ്രതികാരമെന്ന് ഇതിന് പിന്നില്ലെന്നും ഏകദേശം 20 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും മത്സ്യകർഷകനായ മാലിക്ക് പറഞ്ഞു.

ഡി.വൈ.എഫ്.ഐ പൂച്ചാക്കൽ മേഖല സെക്രട്ടറി സരിൻ പി.രാജ്, സി.പി.എം നേതാക്കളായ സി.ടി ധർമജൻ, കെ.എസ് ബേബികുട്ടൻ എന്നിവർക്കെതിരെ മത്സ്യം മോഷ്ടിച്ചതിന് മാലിക് പൂച്ചാക്കൽ പോലീസിന് പരാതി നല്‍കി. രണ്ടു ബാങ്കുകളിൽ നിന്ന് ലോണെടുത്താണ് മാലിക്ക് കൃഷി തുടങ്ങിയത്.