LiveTV

Live

Kerala

സാലറി കട്ടില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

‘ശമ്പളം പിടിക്കുന്നതിനെ എതിര്‍ത്തവര്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരായാലും ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരാകും'

സാലറി കട്ടില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സാലറി കട്ടില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ശമ്പളം പിടിക്കുന്നതിനെ എതിര്‍ത്തവര്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരായാലും ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരാകും. രാജസ്ഥാനില്‍ ശമ്പളം പിടിക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ് പിന്തുണക്കുന്നുണ്ടോ. സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവര്‍ക്ക് മാനസാന്തരം വരില്ല. സംസ്ഥാനംപ്രത്യേക തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.