LiveTV

Live

Kerala

പാലക്കാട് പരുതൂരിലും ബ്ലാക്ക്മാൻ ഭീതി

വീടുകളുടെ ജനൽ ചില്ലുകൾ തകർത്തു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു

പാലക്കാട് പരുതൂരിലും ബ്ലാക്ക്മാൻ ഭീതി

പാലക്കാട് പരുതൂരിലെ ജനങ്ങളും ബ്ലാക്ക്മാൻ ഭീതിയിൽ. വീടുകളുടെ ജനൽ ചില്ലുകൾ തകർത്തു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. പരുതൂരിന്‍റെ വിവിധ ഭാഗങ്ങളിൽ രാത്രിയിൽ വീടിന്‍റെ വാതിൽ മുട്ടുക, ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് പെട്ടിക്കുക, ചില്ലുകൾ അടിച്ചു തകർക്കുക തുടങ്ങി നിരവധി സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളാണ് നടത്തുന്നത്. സാമൂഹ്യവിരുദ്ധർ ഭീതി പരത്താൻ ചെയ്യുന്നതാണെന്നാണ് പൊലീസിന്‍റെ സംശയം.

എന്നാൽ ബ്ലാക്ക്മാനാണ് ഇതിന് പിന്നിലെന്നാണ് നാട്ടിലെ സംസാരം. രാത്രിയിൽ ടോർച്ചുമായി ഒരാൾ പല സ്ഥലങ്ങളിലൂടെ നടക്കുന്നതായി ആളുകൾ പരാതിപെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണം നടന്ന വീടുകളിൽ പൊലീസ് പരിശോധന നടത്തി. ബ്ലക്ക്മാനെ കണ്ടുവെന്ന് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാളെ ഒരു മാസം മുമ്പ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു