LiveTV

Live

Kerala

അതിഥി തൊഴിലാളികളുമായി ഇന്ന് അഞ്ച് ട്രെയിനുകള്‍ കൂടി പുറപ്പെടും

ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന 1200 അതിഥി തൊഴിലാളികളെയാണ് ബിഹാറിലെത്തിക്കുക. വൈകീട്ട് മൂന്നിന് ട്രെയിന്‍ പുറപ്പെടും.

അതിഥി തൊഴിലാളികളുമായി ഇന്ന് അഞ്ച് ട്രെയിനുകള്‍ കൂടി പുറപ്പെടും

സംസ്ഥാനത്ത് നിന്ന് അതിഥി തൊഴിലാളികളുമായി അഞ്ച് ട്രെയിനുകള്‍ കൂടി ഇന്ന് പുറപ്പെടും. ബിഹാറിലേക്കാണ് ഇന്നത്തെ ട്രെയിനുകള്‍. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, ‌എറണാകുളം ജില്ലകളില്‍ നിന്നാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തുക.

കോഴിക്കോട് നിന്ന് ബിഹാറിലെ പാറ്റ്നയിലേക്കാണ് ട്രെയിന്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന 1200 അതിഥി തൊഴിലാളികളെയാണ് ബിഹാറിലെത്തിക്കുക. വൈകീട്ട് മൂന്നിന് ട്രെയിന്‍ പുറപ്പെടും. രണ്ട് മണിയോടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇവരെ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കും. കണ്ണൂരില്‍ നിന്ന് അഞ്ച് മണിക്കുള്ള സ്പെഷല്‍ ട്രെയിനില്‍ 1230 അതിഥി തൊഴിലാളികളെയാണ് കൊണ്ടുപോവുക. തൃശൂരില്‍ നിന്ന് ബിഹാറിലെ ദർഭംഗയിലേക്കാണ് ട്രെയിന്‍. ഇന്ന് വൈകിട്ട് അഞ്ചിനാണ് തൃശൂരിൽ നിന്ന് പുറപ്പെടുക. 1200 പേരെ കൊണ്ടുപോകാനാണ് തീരുമാനം.

എറണാകുളത്ത് നിന്ന് ഇന്ന് രണ്ട് ട്രെയിനുകളാണ് ബിഹാറിലേക്ക് പുറപ്പെടുക. എറണാകുളം സൗത്തിൽ നിന്ന് ഉച്ചക്ക് 2 മണിക് ശേഷവും ആലുവയിൽ നിന്ന് വൈകീട്ട് മൂന്ന് മണിക്കുമാണ് ട്രെയിൻ പുറപ്പെടുക. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികളില്‍ ചിലര്‍ മടങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇവരെ മടങ്ങാനായി നിര്‍ബന്ധിക്കരുതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.