LiveTV

Live

Kerala

നാടിന്‍റെ അഭിമാനമായി 108 ആംബുലൻസ് ജീവനക്കാരൻ

ചിറയിൻകീഴ് സ്വദേശിയും 108 ആംബുലൻസ് ഡ്രൈവറുമായ വിഷ്ണു ഭവനിൽ വിഷ്ണു ആണ് തന്റെ ആദ്യ ശമ്പളം അടുത്ത ദിവസം ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് കൈമാറുന്നത്.

നാടിന്‍റെ അഭിമാനമായി 108 ആംബുലൻസ് ജീവനക്കാരൻ

നാടിന്റെ അഭിമാനമായി മാറുകയാണ് ഈ 108 ആംബുലൻസ് ജീവനക്കാരൻ. ഒരു മാസത്തെ മുഴുവൻ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാണ് ഈ യുവാവ് മാതൃകയാകുന്നത്. ചിറയിൻകീഴ് സ്വദേശിയും 108 ആംബുലൻസ് ഡ്രൈവറുമായ വിഷ്ണു ഭവനിൽ വിഷ്ണു ആണ് തന്‍റെ ആദ്യ ശമ്പളം അടുത്ത ദിവസം ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് കൈമാറുന്നത്. വിഷ്ണു ഇപ്പോൾ കൊറോണ ഡ്യൂട്ടിയും ചെയ്തു വരുന്നു.