LiveTV

Live

Kerala

ജസ്ന തിരോധനക്കേസിലെ അന്വേഷണ പുരോഗതി ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് പത്തനംതിട്ട എസ്.പി

ജസ്നയുടെ ഫോൺ രേഖകളും മൊബൈൽ ടവർ കേന്ദ്രീകരിച്ചുമുള്ള അന്വേഷണത്തിന് സൈബർ വിദഗ്ധരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ജസ്ന തിരോധനക്കേസിലെ അന്വേഷണ പുരോഗതി ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് പത്തനംതിട്ട എസ്.പി

ജസ്ന തിരോധനക്കേസിലെ അന്വേഷണ പുരോഗതി ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് പത്തനംതിട്ട എസ്.പി കെ.ജി സൈമൺ. പോസിറ്റീവ് വാർത്ത പ്രതീക്ഷിക്കാമെന്നും. എന്നാൽ ജസ്നയെ കണ്ടെത്തിയതായുള്ള പ്രചാരണം തെറ്റാണെന്നും എസ്.പി പറഞ്ഞു.

ജസ്ന തിരോധാനവുമായി ബന്ധപ്പെട്ടുള്ള കേസിൽ പോസിറ്റീവ് വാർത്ത ഉണ്ടാകുമെന്ന സൂചനയാണ് പത്തനംതിട്ട എസ്.പി കെ.ജി സൈമൺ നൽകുന്നത്. ഇതര സംസ്ഥാനങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ജസ്നയെ കണ്ടെത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അദ്ദേഹം തള്ളി.

നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിൽ മാറ്റമില്ല. ജസ്നയുടെ ഫോൺ രേഖകളും മൊബൈൽ ടവർ കേന്ദ്രീകരിച്ചുമുള്ള അന്വേഷണത്തിന് സൈബർ വിദഗ്ധരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2018 മാർച്ച് നാണ് ഇരുപതിനാണ് പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ജസ്നയെ കാണാതായത്. സംസ്ഥാനത്തെ വനമേഖലകളും ഇതര സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗരിക്കുന്നത്.