LiveTV

Live

Kerala

തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും

നെയ്യാറ്റിന്‍കര, പാറശ്ശാല, വെള്ളടര എന്നിവടങ്ങില്‍ കടകള്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും

പുതുതായി രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കും. നെയ്യാറ്റിന്‍കര, പാറശ്ശാല, വെള്ളടറ എന്നിവടങ്ങളില്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ 12 വരെയാക്കി നിജപ്പെടുത്തി.

നെയ്യാറ്റിന്‍കര പത്താംകല്ല് സ്വദേശിയായ 48 കാരനും തമിഴ്നാട് സ്വദേശിയായ 68 കാരനുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിലെ മാങ്കാല സ്വദേശിയാണ് 68 കാരന്‍. പാറശ്ശാലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇയാള്‍ പോയത്. നെയ്യാറ്റിന്‍കര സ്വദേശിയയും ആദ്യം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയിരുന്നു. ഇവര്‍ പോയ ആശുപത്രയില്‍ ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലേക്ക് പോകാന്‍ ആവശ്യപ്പെടും.

ബന്ധുക്കള്‍ ഉള്‍പ്പടെ രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. രോഗിയെ സന്ദര്‍ശിച്ച നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസിനെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. രോഗ ബാധിതരുടെ സാന്നിധ്യമുണ്ടായിരുന്ന നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

നെയ്യാറ്റിന്‍കര, പാറശ്ശാല, വെള്ളടര എന്നിവടങ്ങില്‍ കടകള്‍ പ്രവര്‍ത്തിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 7 മുതല്‍ 12 വരെയാണ് പ്രവര്‍ത്തന സമയം. രോഗികളുടെ റൂട്ട് മാപ് തയാറാക്കി ജാഗ്രതാ നടപടികള്‍ക്ക് ജില്ലാ ഭരണകൂടം നേതൃത്വം നല്‍കും. തമിഴ്നാട് സ്വദേശിക്ക് രോഗബാധ സ്ഥിതീരികരിച്ച സാഹചര്യത്തില്‍ തമിഴ്നാട് അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കും.