LiveTV

Live

Kerala

റോഡ് സുരക്ഷക്കായി പിരിക്കുന്ന തുക വകമാറ്റി ചെലവഴിക്കുന്നതായി വിവരാവകാശ രേഖ

സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചിലവഴിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഷാജിയുടെ തീരുമാനം

റോഡ് സുരക്ഷക്കായി പിരിക്കുന്ന തുക വകമാറ്റി ചെലവഴിക്കുന്നതായി വിവരാവകാശ രേഖ

സംസ്ഥാനത്ത് റോഡ് സുരക്ഷക്കായി പിരിക്കുന്ന തുക വകമാറ്റി ചെലവഴിക്കുന്നതായി വിവരാവകാശ രേഖ. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 894 കോടി രൂപ പിരിച്ചതില്‍ റോഡ് സുരക്ഷ അതോറിറ്റിക്ക് ലഭിച്ചത് 177 കോടി രൂപ മാത്രം. മതിയായ ഫണ്ടില്ലാത്തതിനാല്‍ റോഡ് സുരക്ഷ അതോറിറ്റിയുടെ പദ്ധതികള്‍ പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്.

കേരള റോഡ് സുരക്ഷ ആക്ട് 2007 പ്രകാരം റോഡ് സുരക്ഷ ഫണ്ടിനായി 2008 ജനുവരി ഒന്ന് മുതലലാണ് വാഹനങ്ങളില്‍ നിന്നും തുക ഈടാക്കിതുടങ്ങിയത്. ഹെവി വാഹനങ്ങളില്‍ നിന്നും 250 രൂപയും, മീഡിയം വാഹനങ്ങളില്‍ നിന്ന് 150 രൂപയും നാല് ചക്രവാഹനങ്ങളില്‍ നിന്ന് 100 രൂപയും ഇരു ചക്രവാഹനങ്ങളില്‍ നിന്നും 50 രൂപയുമാണ് പിരിക്കുന്നത്.

വാഹനവകുപ്പ് പിരിക്കുന്ന തുക സര്‍ക്കാരിലേക്ക് നല്‍കും. പിന്നീട് അത് റോഡ് സുരക്ഷാ അതോറിറ്റിക്ക് കൈമാറും. ഇത്തരത്തില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ പരിച്ചെടുത്തത് 893 കോടിയില്‍പ്പരം രൂപയാണ്. എന്നാല്‍ റോഡ് സുരക്ഷ അതോറിറ്റിക്ക് ലഭിച്ചതാകട്ടെ 177കോടി 12 ലക്ഷം രൂപമാത്രം. 716 കോടി 84 ലക്ഷത്തി 66യിരത്തി 442 രൂപ നല്‍കാനുള്ളതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചിലവഴിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഷാജിയുടെ തീരുമാനം. സംസ്ഥാനത്തെ റോഡുകളില്‍ നിരവധി അപകടങ്ങളും മരണങ്ങളും സംഭവിക്കുമ്പോഴും സുരക്ഷക്കായി ചലവഴിക്കേണ്ട തുക സര്‍ക്കാര്‍ റോഡ് സുരക്ഷ അതേറിറ്റിക്ക് നല്‍കിയിട്ടില്ല. ഇതോടെ റോഡ് സുരക്ഷ അതേറിറ്റിയുടെ പല പദ്ധതികളും ഫണ്ടില്ലാത്തതിനാല്‍ നിലച്ച സ്ഥിതിയാണ്.