LiveTV

Live

Kerala

ചീഫ് സെക്രട്ടറി പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നു; രാജു നാരായണ സ്വാമി ഹൈക്കോടതിയില്‍

ചീഫ് സെക്രട്ടറി ടോം ജോസ് തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നുവെന്നും രാജു നാരായണ സ്വാമി ആരോപിക്കുന്നു

ചീഫ് സെക്രട്ടറി പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നു; രാജു നാരായണ സ്വാമി ഹൈക്കോടതിയില്‍

സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതിന് മുന്നോടിയായുള്ള കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമി ഹൈക്കോടതിയെ സമീപിച്ചു. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നും സർവീസിൽ ഹാജരാകാതിരുന്ന ദിവസങ്ങൾ തെറ്റായി കണക്കു കൂട്ടിയാണ് തനിക്കെതിരെയുള്ള നടപടിയെന്നും രാജു നാരായണ സ്വാമി ഹരജിയില്‍ പറയുന്നു.

ചീഫ് സെക്രട്ടറി ടോം ജോസ് തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നുവെന്നും രാജു നാരായണ സ്വാമി ആരോപിക്കുന്നു. സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് രാജു നാരായണ സ്വാമി ഹൈക്കോടതിയെ സമീപിച്ചത്. സര്‍വീസില്‍ ഹാജരാകാതിരുന്ന ദിവസങ്ങള്‍ തെറ്റായി കണക്കു കൂട്ടിയാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നു ഹരജിയില്‍ പറയുന്നു.

ടോം ജോസിനെതിരെയുള്ള അഴിമതി ആരോപണം ഉള്‍പ്പെടെയുള്ള കേസുകള്‍ കണ്ടെത്തിയതിലുള്ള വൈരാഗ്യമാണ് തെറ്റായ രീതിയിലൂടെ കാരണം കാണിക്കല്‍ നോട്ടിസ് പുറപ്പെടുവിച്ചതിനു കാരണമെന്നു ഹരജിയില്‍ പറയുന്നു. സംസ്ഥാന സര്‍വീസില്‍ തിരിച്ചു കയറാന്‍ തയാറാണെന്ന് അറിയിച്ചെങ്കിലും ഇത് തടയാന്‍ ചീഫ് സെക്രട്ടറി ശ്രമിക്കുന്നു എന്നും രാജു നാരായണസ്വാമി വ്യക്തമാക്കി. ഹരജി നാളെ പരിഗണിച്ചേക്കും.