LiveTV

Live

Kerala

നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം 3.5 ലക്ഷം കവിഞ്ഞു

തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വരുന്നവരുടെ വിഭാഗത്തിൽ 57000ത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്. മടങ്ങി വരാൻ താൽപ്പര്യം പ്രകടിപ്പിച്ചവരിൽ ഭൂരിഭാഗവും യുഎഇ, സൌദി രാജ്യങ്ങളിൽ നിന്നുളളവരാണ്.

നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം 3.5 ലക്ഷം കവിഞ്ഞു

നാട്ടിലേക്ക് തിരിച്ചു വരുന്നതിനായി നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു. യു.എ.ഇയിൽ നിന്നുളളവരാണ് രജിസ്റ്റർ ചെയ്തവരിൽ കൂടുതലും. ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ഇതുവരെയായി എഴുപതിനായിരത്തോളം പേരും രജിസ്റ്റർ ചെ്തു.

കോവിഡ് പ്രതിസന്ധി കാരണം സംസ്ഥാനത്തേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി കഴിഞ്ഞ ഞായറാഴ്ചയാണ് നോർക്ക രജിസ്ടേഷൻ ആരംഭിച്ചത്. ആറ് ദിവസം കൊണ്ട് 3.5 ലക്ഷത്തോളം പേർ മടങ്ങി വരുന്നതിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇതിൽ തൊഴിൽ/ താമസ വിസയിൽ വിദേശ രാജ്യങ്ങളിൽ എത്തിയവരാണ് ഏറിയ പങ്കും. 2,30000. സന്ദർശന വിസയിലുളള 60000 പേരും ആശ്രിത വിസയിൽ പോയ 21000 പേരും നോർക്കയിൽ ഇതിനകം രജിസ്റ്റർ ചെയ്തു.

തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വരുന്നവരുടെ വിഭാഗത്തിൽ 57000ത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്. മടങ്ങി വരാൻ താൽപ്പര്യം പ്രകടിപ്പിച്ചവരിൽ ഭൂരിഭാഗവും യുഎഇ, സൌദി രാജ്യങ്ങളിൽ നിന്നുളളവരാണ്. വിസ കാലാവധി അവസാനിച്ച ശേഷവും വിദേശത്ത് തുടരുന്നവർ, തൊഴിൽ നഷ്ടപ്പെട്ടവർ, സ്ത്രീകൾ എന്നിങ്ങനെ മുൻഗണനാ അടിസ്ഥാനത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനായുളള നോർക്ക രജിസ്ട്രേഷനിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ഉച്ചവരെയായി 70000ത്തോളം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലുളള മലയാളികളാണ് രജിസ്റ്റർ ചെയ്തവരിൽ കൂടുതലും.