LiveTV

Live

Kerala

മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം; പൊലീസ് ലാത്തിവീശി, നിരവധി പേര്‍ കസ്റ്റഡിയില്‍

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധം നടത്താൻ ആസൂത്രിതനീക്കം ഉണ്ടായോ എന്ന് കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം; പൊലീസ് ലാത്തിവീശി, നിരവധി പേര്‍ കസ്റ്റഡിയില്‍

നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട്‌ മലപ്പുറം ചട്ടിപ്പറമ്പിൽ അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചു. 100 ഓളം വരുന്ന തൊഴിലാളികളാണ് രാവിലെ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തിന് നേരെ ലാത്തിവീശിയ പൊലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു.

രാവിലെ ഒമ്പത് മണിയോടെയാണ് ചട്ടിപ്പറമ്പിൽ അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി എത്തിയത്. ലോക് ഡൗണിൽ കുടുങ്ങിയ തങ്ങളെ ഉടൻ നാട്ടിലെത്തിക്കണം എന്നതായിരുന്നു ഇവരുടെ ആവശ്യം. താമസസ്ഥലത്ത് ഇവർ യോഗം ചേർന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലോക്ഡൗൺ ലംഘിച്ച് പ്രതിഷേധപ്രകടനം തുടങ്ങിയ ഉടൻ പൊലീസെത്തി ലാത്തി വീശി. ഏതാനും പേരെ കസ്റ്റഡിയിൽ എടുത്ത ശേഷം മലപ്പുറം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തു.

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധം നടത്താൻ ആസൂത്രിതനീക്കം ഉണ്ടായോ എന്ന് കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാനങ്ങളിൽ ഉള്ളവരെ തിരികെ എത്തിക്കാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്ന കേന്ദ്ര നിർദ്ദേശം വന്ന സാഹചര്യത്തിൽ, തങ്ങളെയും നാട്ടിലെത്തിക്കണമെന്നതാണ് ഇവർ ഉന്നയിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.