LiveTV

Live

Kerala

ലോക്ഡൗണ്‍ ലംഘനം; അടൂര്‍ പ്രകാശിനെതിരെ കേസ്

സമാനരീതിയില്‍ പരിപാടി സംഘടിപ്പിച്ചിട്ടും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്തില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ലോക്ഡൗണ്‍ ലംഘനം; അടൂര്‍ പ്രകാശിനെതിരെ കേസ്

ലോക്ഡൗണ്‍ ലംഘിച്ചതിന് അടൂര്‍ പ്രകാശ് എം.പിക്കെതിരെ കേസ്. നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്നില്‍ അഭിഭാഷക കൂട്ടായ്മയുടെ ഭക്ഷ്യ കിറ്റ് വിതരണ പരിപാടിയില്‍ പങ്കെടുത്തതിനാണ് കേസെടുത്ത്. 50 ധികം പേരുടെ സാന്നിധ്യമുണ്ടായത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. എന്നാല്‍ പൊലീസ് നടപടി രാഷ്ട്രീയപ്രേരിതമെന്നാണ് അടൂര്‍ പ്രകാശിന്റെ ആരോപണം. സമാനരീതിയില്‍ പരിപാടി സംഘടിപ്പിച്ചിട്ടും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്തില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പോത്തന്‍കോട് സ്കൂളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ദുരിതാശ്വാസഫണ്ട് സ്വീകരിച്ച പരിപാടിയില്‍ ലോക്ഡൗണ്‍ ലംഘനം നടന്നെന്ന് കാണിച്ച് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.