LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ്

കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 14 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നു വന്നതാണ്.

പാലക്കാട്- നാല്, കൊല്ലം- മൂന്ന്, കണ്ണൂര്‍, കാസര്‍കോട് -രണ്ടുവീതം, പത്തനംതിട്ട, മലപ്പുറം കോഴിക്കോട് -ഒരോ ആള്‍ വീതം എന്നിങ്ങനെയാണ് രോഗം ഭേദമായത്. ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 20711 പേരാണ്‌ നിരീക്ഷണത്തിലുള്ളത്. 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 25135 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായിട്ടുണ്ട്. മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട 1508 സാമ്പിളുകളാണ് പ്രത്യേകം ശേഖരിച്ചത്. അതില്‍ 897 എണ്ണം നെഗറ്റീവാണ്. കണ്ണൂരിലാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്- 47 പേര്‍. കോട്ടയം 18, ഇടുക്കി 14, കൊല്ലം 12, കാസര്‍കോട് ഒമ്പത്, കോഴിക്കോട് നാല്, മലപ്പുറം തിരുവനന്തപുരം രണ്ട് വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്.

ഹോട്സ്പോട്ടുകള്‍

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയെ ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. കൊല്ലം ജില്ലയിൽ ഓച്ചിറ, തൃക്കോവിൽവട്ടം പഞ്ചായത്തുകളും കോട്ടയത്തെ ഉദയനാപുരം പഞ്ചായത്തും ഹോട്സ്പോട്ടാണ്. 70 പ്രദേശങ്ങൾ ഇപ്പോൾ ഹോട്സ്പോട്ടിൽ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികൾ

അതിഥി തൊഴിലാളികൾക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവരെ തിരിച്ചു നാട്ടിലെത്തിക്കാൻ നമ്മൾ ഒരുക്കവുമാണ്. എന്നാൽ അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമങ്ങളുണ്ടായി. അത് നിർഭാഗ്യകരമാണ്. തിരക്കു കൂട്ടാനും ലോക്ഡൗൺ ലംഘിക്കാനും അതിഥിതൊഴിലാളികളെ അനുവദിക്കരുത്. കായൽ വഴി അനധികൃത ബോട്ട് യാത്ര ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പൊലീസുമായി എല്ലാവരും സഹകരിക്കണം. ചരക്കു ലോറികളടക്കം അപ്രതീക്ഷിതമായ ഇടങ്ങളിൽനിന്നു രോഗം പകരുന്നുണ്ട്. മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇന്ന് മാസ്ക് ധരിക്കാത്തതിന് 954 കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

കാ​സ​ർ​കോ​ട്ട് കളക്ടര്‍ ക്വാ​റ​ന്‍റൈ​നി​ൽ

കാ​സ​ർ​കോ​ട്ട് കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു, ഐ​ജി വി​ജ​യ് സാ​ഖ​റെ, എ​സ്പി എ​ന്നി​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യി സ​മ്പർ​ക്കം പു​ല​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​റെ പ​ങ്കെ​ടു​പ്പി​ച്ച് പ്ര​ത്യേ​ക മു​ഖാ​മു​ഖം ന​ട​ത്തി​യി​രു​ന്നു. ക​ള​ക്ട​ർ​ക്കു പു​റ​മേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ണ്‍​മാ​നും ഡ്രൈ​വ​റും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു.

മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യവര്‍ക്കെതിരെ കേസ്

മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 954 പേ​ർ​ക്കെ​തി​രേ സം​സ്ഥാ​ന​ വ്യാ​പ​ക​മാ​യി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

പോലീസിനോട് സഹകരിക്കണം

നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​മി​ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ന​ല്ല പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. പോ​ലീ​സ് നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ വി​ഷ​മം തോ​ന്നി​യി​ട്ട് കാ​ര്യ​മി​ല്ല. എ​ന്നാ​ൽ ബ​ല​പ്ര​യോ​ഗം ഉ​ണ്ടാ​ക​രു​തെ​ന്ന് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.​നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​ഷ​മം ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ങ്കി​ലും പോ​ലീ​സു​മാ​യി സ​ഹ​ക​രി​ക്ക​ണം. നേ​രി​യ അ​ശ്ര​ദ്ധ​പോ​ലും ന​മ്മ​ളെ കോ​വി​ഡ് രോ​ഗി​ക​ളാ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ....

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സ്പെഷ്യല്‍ ട്രെയിന്‍ വേണം

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ബ​സ് മാ​ർ​ഗം തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദേ​ശം ന​ട​പ്പി​ലാ​കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ഇ​ത്ര​യും ആ​ളു​ക​ളെ കേ​ര​ള​ത്തി​നു പു​റ​ത്തേ​യ്ക്ക് അ​യ​യ്ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ അ​യ​യ്ക്കാ​ൻ നോ​ണ്‍ സ്റ്റോ​പ്പ് ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര നി​ർ​ദേ​ശം വ​ന്നു. അ​വ​രെ ബ​സ് മാ​ർ​ഗം തി​രി​ച്ച​യ​യ്ക്ക​ണം എ​ന്നാ​ണു കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ അ​തു പ്രാ​യോ​ഗി​ക​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​രെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ നോ​ണ്‍ സ്റ്റോ​പ്പ് ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യോ​ട് നേ​ര​ത്തെ അ​ഭ്യ​ർ​ഥി​ച്ച​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ൽ ആ​കെ 3.6 ല​ക്ഷം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. ഇ​വ​ർ 20,826 ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ക​യാ​ണ്. അ​വ​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും സ്വ​ന്തം നാ​ട്ടി​ലേ​ക്കു പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. ബം​ഗാ​ൾ, ആ​സാം, ഒ​ഡീ​ഷ, ബി​ഹാ​ർ, യു​പി ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വും. ഇ​ത്ര​യ​ധി​കം ആ​ളു​ക​ളെ ബ​സ്മാ​ർ​ഗം കൊ​ണ്ടു​പോ​കു​ന്ന​തു പ്ര​യാ​സ​ക​ര​മാ​ണ്. ഇ​വ​രി​ൽ പ​ല​ർ​ക്കും രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​വ​ശ്യ​പ്പ​ട്ട​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ചീ​ഫ് സെ​ക്ര​ട്ട​റി ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ച് വേ​ണം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ. ട്രെ​യി​നി​ലാ​യാ​ൽ ആ​രോ​ഗ്യ​സം​ഘ​ത്തി​ന് പ​രി​ശോ​ധി​ക്കാം. ഭ​ക്ഷ​ണ​വും വെ​ള്ള​വും ട്രെ​യി​നി​ൽ ന​ൽ​കാം. എ​ല്ലാ​വ​ർ​ക്കും ഒ​രേ ദി​വ​സം ഒ​രേ​സ​മ​യം നാ​ടു​ക​ളി​ലേ​ക്കു പോ​കാ​ൻ ക​ഴി​യി​ല്ല. അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന സം​ഘ​ർ​ഷം ത​ട​യാ​ൻ ക​ഴി​യ​ണം. ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​നു ക​ർ​ശ​ന​മാ​യി നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​നു മ​റ്റു വ​കു​പ്പു​ക​ളു​ടെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.