LiveTV

Live

Kerala

കോട്ടയത്ത് വരും ദിവസങ്ങള്‍ നിര്‍ണായകം

കൂടുതല്‍ പരിശോധനകള്‍ നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമേ സമൂഹവ്യാപനം ഇല്ലാ എന്ന് കണ്ടെത്താനാകു.

 കോട്ടയത്ത് വരും ദിവസങ്ങള്‍ നിര്‍ണായകം

സമൂഹവ്യാപന ഭീതിയൊഴിയാതെ കോട്ടയം ജില്ല. ഇന്നലെ വന്ന 209 ഫലങ്ങളും നെഗറ്റീവായെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ള കൂടുതല്‍ പേരുടെ പരിശോധന ഫലങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. ഇനിയുള്ള ദിവസങ്ങള്‍ കോട്ടയത്തിന് നിര്‍ണ്ണായകമാണ്. നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള 201 പേരുടേയും രോഗലക്ഷണങ്ങളുള്ള എട്ട് പേരുടേയും സാമ്പിളുകളുടെ പരിശോധന ഫലമാണ് ഇന്നലെ നെഗറ്റീവായത്. ഇത് വലിയ ആശ്വാസം നല്കുന്നുണ്ടെങ്കിലും സമൂഹ വ്യാപന ഭീതി ഇതുവരെ മാറിയിട്ടില്ല.

കൂടുതല്‍ പരിശോധനകള്‍ നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമേ സമൂഹവ്യാപനം ഇല്ലാ എന്ന് കണ്ടെത്താനാകു. ഇതിനായി ദിനം പ്രതി 200 സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.

1252 സാമ്പിളുകള്‍ നിലവില്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 938 എണ്ണം നഗറ്റീവാണ്. 272 ഫലങ്ങള്‍ ലഭിക്കാനുണ്ട്. 17 പേര്‍ക്കാണ് പോസിറ്റാവായിട്ടുള്ളത്. 400 പ്രൈമറി കോണ്ടാക്ടിലുള്ളവരും 374 സെക്കണ്ടറി കോണ്ടാക്ടിലുള്ളവരും നി്രീക്ഷണത്തിലുണ്ട്. ഇവരുടെ പരിശോധന ഫലങ്ങള്‍ നിര്‍ണ്ണായകമാണ്.

1256 പേര്‍ നിലവില്‍ ഹോം ക്വാറന്റൈനില്‍ ഉണ്ട്. പരിശോധന തീവ്രമാക്കിയതിന് പിന്നാലെ നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കേസുകള്‍ എടുത്തു തുടങ്ങി. റെഡ് സോണുകള്‍ക്ക് പുറത്തും പൊലീസ് നിരീക്ഷണം 24 മണിക്കൂറുമുണ്ട്.