LiveTV

Live

Kerala

ലോക്ക്ഡൗൺ; സേവനങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

കൊവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ലോക്ക്ഡൗൺ; സേവനങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

കോവിഡ് ലോക്ക്ഡൌണിന്റെ പശ്ചാതലത്തില്‍ ഡ്രൈവിങ് ലൈസൻസ്, റജിസ്ട്രേഷൻ, പെർമിറ്റ് ഫിറ്റ്നസ് എന്നിവയുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി. വാഹനങ്ങളുടെ ത്രൈമാസ നികുതി അടയ്ക്കാന്‍ ജൂണ്‍ 15 വരെ സാവകാശം നൽകും. സംസ്ഥാനത്തെ എല്ലാ തരിശു ഭൂമികളിലും കൃഷി നടത്തുന്ന പദ്ധതിക്ക് അടുത്തമാസം മുതല്‍ തുടക്കമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കർഷകരുടെ വരുമാനം വർധിപ്പിക്കുക, യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക, തിരിച്ചു വന്നേക്കാവുന്ന പ്രവാസികൾക്കും തൊഴിൽ ഉറപ്പാക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് തയാറാക്കിയ പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

കന്നുകാലി, മീൻ, മുട്ട എന്നിവയുടെ ഉൽപാദനം ഉയർത്തലും പദ്ധതിയുടെ ഭാഗമായി ലക്ഷ്യം വയ്ക്കുന്നുണ്ട്. ചില ഇളവുകള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.