LiveTV

Live

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍‍ നവജാത ശിശു മരിച്ച സംഭവത്തില്‍ പരാതി അടിസ്ഥാന രഹിതമെന്ന് അധികൃതര്‍

എന്നാല്‌ പരാതി അടിസ്ഥാനരഹിതമാണെന്നും മതിയായ ചികിത്സ നല്‍കിയിരുന്നെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍‍ നവജാത ശിശു മരിച്ച സംഭവത്തില്‍ പരാതി അടിസ്ഥാന രഹിതമെന്ന് അധികൃതര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും ചികിത്സാ പിഴവു മൂലം മരണം സംഭവിച്ചതായി പരാതി. പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി രഞ്ജിത്തിന്‍റെ കുഞ്ഞ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ ചികിത്സാ പിഴവു മൂലം മരിച്ചതായാണ് ആക്ഷേപം. കോഴിക്കോട് കുന്നത്ത് പാലം സ്വദേശി മഹേഷ് മരിച്ചത് കൃത്യസമയത്ത് മരുന്ന് നല്കാത്തതിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍പറയുന്നു. വൃക്കരോഗിയായ മഹേഷിന് ഇതിനാവശ്യമായ ചികിത്സ നല്കാതെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയെന്നാണ് ബന്ധുക്കളുടെ പരാതി.

മുയിപ്പോത്ത് സ്വദേശിയായ രഞ്ജിത്തിന്റെ ഭാര്യ മേഘയെ പ്രസവത്തിനായി ഈ മാസം 25നാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഇവരെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ 29ന് ഡേറ്റും നല്‍കി. എന്നാല്‍ ഇരുപത്തിയാറിന് മേഘ പ്രസവിക്കുകയായിരുന്നു. സ്കാന്‍ ചെയ്തപ്പോള്‍ കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഗുരുതരാവസ്ഥയിലായി. 29ന് രാവിലെ കുട്ടി മരിച്ചു.‍ ഡോക്ടര്‌മാരുടെ വീഴ്ചയാണ് മരണത്തിലേക്ക് നയിച്ചതെന്ന് കാട്ടി രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് കുന്നത്ത് പാലം സ്വദേശി മഹേഷ് മരിച്ചത് ആശുപത്രി അധികൃതര്‍ കൃത്യസമയത്ത് ചികിത്സ നല്കാതിരുന്നതാണ് കാരണമെന്ന് ഭാര്യ പ്രഭിത പറഞ്ഞു. വൃക്കസംബന്ധമായ അസുഖമുള്ള മഹേഷിന് ആവശ്യപ്പെട്ടിട്ടും ഈ മരുന്നുകള്‍ നല്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. നേരെ കോവിഡ് വാര്‍ഡിലേക്ക് മാറ്റുകയാണ് ചെയ്തത്.

എന്നാല്‌ പരാതി അടിസ്ഥാനരഹിതമാണെന്നും മതിയായ ചികിത്സ നല്‍കിയിരുന്നെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.