LiveTV

Live

Kerala

മാസ്ക് ധരിക്കാതെ പുറത്തിറങ്ങി; 954 പേര്‍ക്കെതിരെ ഇന്ന് കേസ്

മാസ്ക് ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ എടുക്കേണ്ട നടപടി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രാവിലെ 11 മണിയോടെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചു.

മാസ്ക് ധരിക്കാതെ പുറത്തിറങ്ങി; 954 പേര്‍ക്കെതിരെ ഇന്ന് കേസ്

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. ഇന്ന് 954 കേസുകൾ രജിസ്റ്റർ ചെയ്തു. നാളെ മുതല്‍ നടപടി കൂടുതല്‍ കര്‍ശനമാക്കും. കടകളില്‍ സാനിറ്റൈസര്‍ സൂക്ഷിക്കാത്തവരെ പൊലീസ് താക്കീത് ചെയ്തു.

മാസ്ക് ധരിക്കാതെ പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ എടുക്കേണ്ട നടപടി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രാവിലെ 11 മണിയോടെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചു. പിന്നാലെ നടപടി ആരംഭിച്ചു. മാസ്ക് ധരിച്ചെത്താത്തവർക്കെതിരെ പലയിടങ്ങളിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

നാളെ മുതല്‍ പരിശോധന കടുപ്പിക്കും. തൊഴിലിടങ്ങളില്‍ മാസ്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് എതിരെ തൊഴില്‍ മേധാവി നടപടി കൈകൊള്ളണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ കച്ചവട സ്ഥാപനങ്ങളില്‍ സാനിട്ടൈസര്‍ സൂക്ഷിക്കാത്തവര്‍ക്ക് താക്കീതും പൊലീസ് നല്‍കി.