LiveTV

Live

Kerala

സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഇടിമിന്നൽ അപകടകാരികൾ ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ശക്തമായ കാറ്റു വീശുമെന്നും മുന്നറിയിപ്പുണ്ട്. മെയ് രണ്ടു വരെയാണ് കനത്ത മഴക്കുള്ള മുന്നറിയിപ്പ്.

ആറ് മുതൽ പതിനൊന്ന് സെന്റീമീറ്റർ വരെ മഴയുണ്ടാകും. ശക്തമായ ഇടിയോട് കൂടിയ മഴക്കൊപ്പം പെട്ടെന്ന് വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികൾ ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

ഇന്നലെ തെക്കൻ കേരളത്തിൽ ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു. കനത്ത മഴയെ തുടർന്ന് തമ്പാനൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു.