LiveTV

Live

Kerala

മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾ: മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ക്കുമെതിരെ പരാതിയുമായി പോപ്പുലര്‍ഫ്രണ്ട്

കേരളം, കര്‍ണാടക, തമിഴ്‍നാട്, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാര്‍ , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായാണ് പോപ്പുല൪ ഫ്രണ്ട് മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ 1015 പരാതികള്‍ നൽകിയത്. 

മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾ: മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ക്കുമെതിരെ പരാതിയുമായി പോപ്പുലര്‍ഫ്രണ്ട്

മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും പോപ്പുല൪ ഫ്രണ്ട് ആയിരത്തിലധികം പരാതികൾ നൽകി. എട്ട് സംസ്ഥാനങ്ങളിലായാണ് പരാതി നൽകിയത്. ഇതിനകം പത്തൊമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തബ്‍ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ ഡൽഹിയിൽ യോഗം ചേ൪ന്ന ശേഷം കോവിഡ് രോഗം പട൪ന്ന പശ്ചാത്തലത്തിൽ മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾ വ്യാപകമായിരുന്നു. പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ മുതൽ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വരെ ദിനേന ഇത്തരം വാര്‍ത്തകൾ പടച്ചുവിട്ടിരുന്നു. കൊറോണ ജിഹാദ് അടക്കമുള്ള പ്രചാരണങ്ങൾക്കെതിരെ ഹരജി സുപ്രീംകോടതിയിലുമെത്തി. ഇതിന്റെ ഭാഗമായി രാജ്യത്ത് മുസ്‍ലിംവിരുദ്ധ ആക്രമണങ്ങളും കൂടിയെന്നും റിപ്പോ൪ട്ടുകളുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് കേരളം, ക൪ണാടക, തമിഴ്‍നാട്, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാ൪, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി പോപ്പുല൪ ഫ്രണ്ട് മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകിയത്. ഇവിടങ്ങളിൽ ഇതുവരെ 1015 പരാതികൾ സംഘടന ഫയൽ ചെയ്തു. വിവിധ മാധ്യമസ്ഥാപനങ്ങൾക്കായി അഞ്ഞൂറ് വക്കീൽ നോട്ടീസുകളും അയച്ചു. വിവിധ പരാതികളിലായി പത്തൊമ്പത് പേരെ പൊലീസ് അറസ്റ്റും ചെയ്തു.