LiveTV

Live

Kerala

പത്തനംതിട്ട ആദിവാസി മേഖലകളില്‍ അവശ്യ മരുന്നുകളില്ലെന്ന് പരാതി

ജില്ലയിലെ റാന്നി താലൂക്കിലെ നാറാണംമൂഴിയെന്ന ആദിവാസി മേഖലയിൽ നിന്നാണ് അവശ്യ മരുന്നുകൾ പോലും ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നത്

പത്തനംതിട്ട ആദിവാസി മേഖലകളില്‍ അവശ്യ മരുന്നുകളില്ലെന്ന് പരാതി

പത്തനംതിട്ട ജില്ലയിലെ ആദിവാസി മേഖലകളിൽ അവശ്യ മരുന്നുകൾ ലഭ്യമല്ലെന്നു പരാതി. കിടപ്പ് രോഗികളും നിത്യ രോഗികളും ഉൾപ്പെടെയുള്ളവർക്ക് മരുന്നില്ലെന്നാണ് പരാതി. വിഷയത്തിൽ അധികൃതരുടെ ഇടപെടലുണ്ടാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ നാറാണംമൂഴിയെന്ന ആദിവാസി മേഖലയിൽ നിന്നാണ് അവശ്യ മരുന്നുകൾ പോലും ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നത്. മലയരയ വിഭാഗത്തിൽ പെട്ട മുന്നൂറോളം കുടുമ്പങ്ങളാണ് ഈ മേഖലയിൽ മാത്രമുള്ളത്. പല കുടുംബങ്ങളിലും വാർധക്യ സഹജമായ അസുഖങ്ങളുള്ളവരും, മറ്റു ഗുരുതര രോഗങ്ങളുള്ളവരുമുണ്ട്.

ഏതാനും അസുഖങ്ങൾക്കുള്ള മരുന്നുകൾ മാത്രമാണ് ലഭിക്കുന്നതെന്നും, മേഖലയിൽ ഡോക്ടർമാർ നേരിട്ടെത്തി പരിശോധിക്കുന്നുണ്ടെങ്കിലും എല്ലാ മരുനുകളും ലഭികാറില്ലെന്നും ഇവർ പറയുന്നു.

ലോക്ഡൌണിനെത്തുടർന്നു മറ്റു ആശുപത്രികളിൽ പോയി പരിശോധന നടത്താനും, മരുന്ന് വാങ്ങാനും കഴിയുന്നില്ല. വിഷയത്തിൽ അധികൃതരുടെ ഇടപെടലുണ്ടാകണമെന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം.