LiveTV

Live

Kerala

മഹാരാഷ്ട്രയിലും ഗുജറാത്തിലും പൊലീസുദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു

ഗുജറാത്തിൽ കോവിഡ് രോഗികളെ അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു

മഹാരാഷ്ട്രയിലും ഗുജറാത്തിലും പൊലീസുദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു

മഹാരാഷ്ട്രയിലും ഗുജറാത്തിലും പൊലീസുദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പൂനെയിൽ മാത്രം എട്ട് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ കോവിഡ് രോഗികളെ അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പഞ്ചാബിൽ കർഫ്യു മെയ് 17 വരെ നീട്ടി.

മഹാരാഷ്ട്രയിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം നാനൂറായി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 9318 ആണ്. നാഗ്പുരിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. 70 വയസുകാരനാണ് മരിച്ചത്. പഞ്ചാബിൽ കർഫ്യു രണ്ടാഴ്ച്ച നീട്ടിയെങ്കിലും ദിവസവും നാല് മണിക്കൂര്‍ ഇളവ് നൽകും. രാവിലെ ഏഴ് മുതല്‍ പതിനൊന്ന് വരെ ജനത്തിന് പുറത്തിറങ്ങാം. ഈ സമയത്ത് കടകൾക്കും തുറക്കാം. ജനങ്ങള്‍ സമ്പര്‍ക്ക അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. ഇവിടെ 16 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ വഡോദരയിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പത്ത് പേരിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 180 മരണവും 3774 കോവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശിലെ മരണം 120 ആയി. കോവിഡ് സ്ഥിരീകരിച്ചത് 2387 പേർക്കാണ് പശ്ചിമ ബംഗാളിൽ 33 ഉം ഒഡീഷയിൽ മൂന്ന് പേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. ബിഹാറിൽ 12 പുതിയ കോവിഡ് കേസുകൾ കണ്ടെത്തി ആകെ രോഗികൾ 378 ആയി. രാജസ്ഥാനിൽ രോഗികൾ 2393 ആയതിൽ ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗഹ്‍ലോട്ട് വ്യക്തമാക്കി.