LiveTV

Live

Kerala

കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കോട്ടയം ജില്ല

ഹോട്ട്സ്പോട്ടുകളിലടക്കം അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിമാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളു

കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കോട്ടയം ജില്ല

കൂടുതല്‍ ആളുകളിലേക്ക് രോഗം പകർന്നതോടെ കടുത്ത നിയന്ത്രണമാണ് കോട്ടയം ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂടിയാൽ കേസ് എടുകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എ.ഡി.ജി.പി പത്മകുമാറിനാണ് ജില്ലയില്‍ പൊലീസിന്റെ മേല്‍നോട്ട ചുമതല.

ലോക്ക് ഡൗൺ ആയിട്ടും രോഗം പലരിലേക്കും പകർന്നത് വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച 19 പേർ ജില്ലയിൽ ചികിത്സയിലുമുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് കടുത്ത നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്.

ഹോട്ട്സ്പോട്ടുകളിലടക്കം അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിമാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളു. അല്ലാത്ത സ്ഥലങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ട്. വാഹന പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്.

ജില്ലാ അതിർത്തികൾ പൂർണ്ണമായും അടച്ചു. രോഗബാധിതർ സഞ്ചരിച്ച റൂട്ട് മാപ്പുകൾ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഇതുവരെ 1166 സാമ്പിളുകൾ ജില്ലയിൽ പരിശോധനയ്ക്ക് അയച്ചു. 729 എണ്ണം നെഗറ്റീവാണ്.

396 ഫലങ്ങൾ ലഭിക്കാനുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ കേമ്പുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. 293 പേർ പ്രൈമറി കോണ്ടാക്ടുo 298 പേർ സെക്കണ്ടറി കൊണ്ടാക്ടുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്.