LiveTV

Live

Kerala

കൊല്ലത്തു നിന്ന് കാണാതായ വീട്ടമ്മ പാലക്കാട് കൊല്ലപ്പെട്ടു

മണലിയിലെ വാടക വീടിനു സമീപത്തെ ചതുപ്പിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു മൃതദേഹം. കൊലപാതകത്തിന് കാരണം വ്യക്തമല്ല.

കൊല്ലത്തു നിന്ന് കാണാതായ വീട്ടമ്മ പാലക്കാട് കൊല്ലപ്പെട്ടു

കൊല്ലത്തു നിന്ന് കാണാതായ വീട്ടമ്മയെ പാലക്കാട്ട് കൊന്ന് കുഴിച്ചുമൂടി. മുഖത്തല സ്വദേശി സുചിത്രയെയാണ് കൊല്ലപെട്ടത്. പ്രതിയായ കോഴിക്കോട് സ്വദേശി പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു.

മാർച്ച് 18നാണ് സുചിത്രയെ കൊല്ലത്തു നിന്ന് കാണാതായത്. ഭർത്താവിന്റെ വീടായ ആലപ്പുഴയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കൊല്ലത്ത് നിന്നിറങ്ങിയ സുചിത്രയെ ഇരുപതിന് ശേഷം ഫോണിലും ലഭിക്കാതായി. ബന്ധുക്കൾ കൊട്ടിയം പൊലീസിൽ പരാതി നൽകി.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുചിത്രയുടെ പുരുഷ സുഹൃത്തായ കോഴിക്കോട് പേരാമ്പ്ര സ്വദേശി പ്രശാന്തിനെ പിടികൂടിയത്. ഇദ്ദേഹത്തെ ചോദ്യം ചെയ്തപ്പോൾ പാലക്കാട് വാടകവീട്ടിൽ വെച്ച് സുചിത്രയെ കൊലപ്പെടുത്തിയതായി തെളിഞ്ഞു. കൊല്ലം ഡിവൈഎസ്പിയും സംഘവും പ്രതിയുമായി പാലക്കാട് എത്തി തെളിവെടുപ്പു നടത്തി. മണലിയിലെ വാടക വീടിനു സമീപത്തെ ചതുപ്പിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു മൃതദേഹം. കൊലപാതകത്തിന് കാരണം വ്യക്തമല്ല.