LiveTV

Live

Kerala

സംസ്ഥാനത്ത് ആകെ 102 ഹോട്സ്പോട്ടുകൾ, ഇന്ന് പത്ത് പേര്‍ക്ക് കോവിഡ്

തൃശൂർ, ആലപ്പുഴ, വയനാട് ജില്ലകളിൽ ആരും കോവിഡ് ബാധിച്ചു ചികിത്സയിലില്ല. 102 ഹോട്സ്പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്

സംസ്ഥാനത്ത് ആകെ 102 ഹോട്സ്പോട്ടുകൾ, ഇന്ന് പത്ത് പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം 6, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. അതിനിടെ പത്ത് പേരുടെ ഫലം നെഗറ്റീവായി. ഇന്ന് മാത്രം 81 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലത്ത് രോഗം ബാധിച്ച ഒരാൾ ആന്ധ്രയിൽ നിന്നും തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽനിന്നും വന്നതാണ്. കാസർകോട് രണ്ടുപേർക്കു സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. കണ്ണൂരും കോഴിക്കോടും കാസർകോടും മൂന്ന് പേർക്ക് വീതവും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം നെഗറ്റീവായത്‌. തൃശൂർ, ആലപ്പുഴ, വയനാട് ജില്ലകളിൽ ആരും കോവിഡ് ബാധിച്ചു ചികിത്സയിലില്ല. കഴിഞ്ഞദിവസം പുനഃപരിശോധനയക്ക് അയച്ച ഇടുക്കിയില്‍നിന്നുള്ള മൂന്നുപേരുടെ ഉള്‍പ്പെടെയുള്ള 25 സാമ്പിളുടെ റിസള്‍ട്ട് വന്നിട്ടില്ല.

102 ഹോട്സ്പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. സം​സ്ഥാ​ന​ത്ത് ര​ണ്ട് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി. ഇ​ടു​ക്കി​യി​ലെ വ​ണ്ടി​പ്പെ​രി​യാ​റും കാ​സ​ർ​ഗോ​ട്ടെ അ​ജാ​നൂ​റു​മാ​ണ് ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി മാ​റി​യ​ത്. ഇ​വി​ട​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും.

സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 495 പേർക്കാണ്. 20673 പേരാണ് നിരീക്ഷണത്തിലുള്ളത്. 20172 പേർ വീട്ടിലും 51 പേർ ആശുപത്രിയിലുമാണ്.

മാധ്യമ പ്രവര്‍ത്തകന് കോവിഡ്

സംസ്ഥാനത്ത് ആദ്യമായി മാധ്യമപ്രവര്‍ത്തകന് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോടുള്ള ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

'നേരത്തെ മുതല്‍ ആവര്‍ത്തിച്ച് പറയുന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ നല്ല ജാഗ്രത പാലിക്കണം എന്നത്. അതില്‍ ഒന്നുകൂടി പറയാനുള്ളത്,വാര്‍ത്താ ശേഖരണം ഇന്നത്തെ സാഹചര്യത്തില്‍ അപകടരഹിതമായി നിര്‍വഹിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം എന്നതാണ്'-മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സാലറി കട്ടിന് ഓര്‍ഡിനന്‍സ്

സംസ്ഥാനത്ത് അസാധാരണ സാമ്പത്തിക പ്രതിസന്ധിയാണുള്ളത്. വരുമാനം ഗണ്യമായി ഇടിഞ്ഞു. പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങളിലൊന്ന് എന്ന നിലയിൽ സ‍ർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു നിയമപ്രാബല്യം പോരാ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

എം.എൽ.എമാർക്ക് പ്രതിമാസം ലഭിക്കുന്ന തുകയിലും ഓണറേറിയത്തിലും കുറവ് വരുത്തും. കോവിഡിന്‍റെ സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനം പൂർത്തിയാക്കാൻ തടസമുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതുതായി ഒരു വാർഡ് രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് വാർഡ് വിഭജനം നടത്തണം. പക്ഷേ കോവിഡിന്‍റെ സാഹചര്യത്തിൽ അതു നടക്കില്ല. അതിനാൽ നിലവിലുള്ള വാർഡുകൾ വച്ച് തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് സർക്കാരിന്‍റെ നിലപാട്.

റോഡില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നു

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് പലയിടത്തു മാലിന്യം വലിച്ചെറിയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ പിടിക്കാനാവുന്നില്ല. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നത് വലിയ ആപത്തിന് കാരണമാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനതത്ത് വേനല്‍ മഴ പെയ്യുന്ന്ത കൂടി നാം ഘട്ടത്തില്‍ കണക്കിലെടുക്കണം. പൊതുവായ ജാഗ്രതയോടൊപ്പം തന്നെ തെറ്റായ നടപടികള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകണം. മാലിന്യ സംസ്‌കരണ കാര്യത്തില്‍ കൃത്യമായ സംവിധാനം ഒരുക്കാന്‍ പ്രാദേശികഘടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ ജാഗ്രത ഇക്കാര്യത്തില്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പലതരം പനികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. അവയുടെ വ്യാപനം ഈ ഘട്ടത്തില്‍ വന്നാല്‍ അത് വലിയ പ്രശ്‌നമായി മാറും. അതുകൊണ്ട് തന്നെ പരിസരശുചീകരണം മാലിന്യനിര്‍മ്മാര്‍ജ്ജനം ഒഴിച്ചകൂടാനാവാത്ത കടമയായി ഏറ്റെടുക്കണം.

തരിശുഭൂമിയില്‍ കൃഷി ചെയ്യാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

കേ​ര​ള​ത്തി​ൽ ആ​കെ 1.9 ല​ക്ഷം ഹെ​ക്ട​ർ ത​രി​ശു​ഭൂ​മി​യു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണു സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്. അ​ടു​ത്ത മാ​സം മു​ത​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കും. 1.9 ല​ക്ഷം ഹെ​ക്ട​റാ​ണ് സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള ത​രി​ശു​ഭു​മി. ഇ​തി​ൽ 1.4 ല​ക്ഷം ഹെ​ക്ട​റി​ൽ ഇ​ട​വി​ള കൃ​ഷി ചെ​യ്യും. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു പു​തു​ജീ​വ​ൻ ന​ൽ​കി ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി യു​വാ​ക്ക​ളെ​യും പ്ര​വാ​സി​ക​ളെ​യും കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കും. ക​ഴി​ഞ്ഞ​യാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​വി​ഡ് ആ​ഘാ​തം മ​റി​ക​ട​ന്ന് കൃ​ഷി​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തി​രു​ന്നു. കൃ​ഷി വ​കു​പ്പ് ത​യാ​റാ​ക്കി​യ പ​ദ്ധ​തി മ​ന്ത്രി​സ​ഭാ യോ​ഗം പ​രി​ഗ​ണി​ച്ചു. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് പ​ദ്ധ​തി​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കും.

ഭൂ​മി​യു​ടെ ഉ​ട​മ കൃ​ഷി​യി​റ​ക്കു​മെ​ങ്കി​ൽ സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കും. ഉ​ട​മ​യ്ക്കു കൃ​ഷി ചെ​യ്യാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ കു​ടും​ബ​ശ്രീ, പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ എ​ന്നി​വ വ​ഴി കൃ​ഷി​യി​റ​ക്കും. എ​ല്ലാ പ്ര​വ​ർ​ത്ത​ന​വും കൃ​ഷി​വ​കു​പ്പ് ഏ​കോ​പി​പ്പി​ക്കും. കൃ​ഷി​ക്ക് വാ​യ്പ​യും സ​ബ്സി​സി​യും മ​റ്റു പി​ന്തു​ണ​ക​ളും സ​ർ​ക്കാ​ർ ന​ൽ​കും. പ​ലി​ശ​ര​ഹി​ത​മാ​യോ കു​റ​ഞ്ഞ പ​ലി​ശ​യി​ലോ വാ​യ്പ ന​ൽ​കു​ന്ന​തി​ന് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ക​ന്നു​കാ​ലി സമ്പ​ത്തി​ന്‍റെ വ​ർ​ധ​ന​വ്, മ​ത്സ്യ​കൃ​ഷി, മു​ട്ട എ​ന്നി​വ​യും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ ത​രി​ശു​ഭൂ​മി സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യ വി​വ​രം സ​ർ​ക്കാ​രി​ന്‍റെ കൈ​യി​ലു​ണ്ട്. ഇ​തി​ന് അ​നു​സ​രി​ച്ച് കൃ​ഷി​യി​റ​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഉ​ട​മ​യ്ക്കു കൃ​ഷി ചെ​യ്യാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ കുടുംബശ്രീ, പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ എ​ന്നി​വ വ​ഴി കൃ​ഷി​യി​റ​ക്കും. എ​ല്ലാ പ്ര​വ​ർ​ത്ത​ന​വും കൃ​ഷി​വ​കു​പ്പ് ഏ​കോ​പി​പ്പി​ക്കും. കൃ​ഷി​ക്ക് വാ​യ്പ​യും സ​ബ്സി​സി​യും മ​റ്റു പി​ന്തു​ണ​ക​ളും സ​ർ​ക്കാ​ർ ന​ൽ​കും. പ​ലി​ശ​ര​ഹി​ത​മാ​യോ കു​റ​ഞ്ഞ പ​ലി​ശ​യി​ലോ വാ​യ്പ ന​ൽ​കു​ന്ന​തി​ന് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്ക​ണം. ഈ ​പ​ച്ച​ക്ക​റി​ക​ൾ സൂ​ക്ഷി​ക്കാ​ൻ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ന് വ്യ​ക്ത​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്ക​ണം. കൃ​ഷി കൂ​ടു​ത​ലു​ള്ള ഇ​ട​ങ്ങ​ളി​ൽ ശീ​തീ​ക​ര​ണി അ​നി​വാ​ര്യ​മാ​ണ്.

അ​ടു​ത്ത ജൂ​ണ്‍ മു​ത​ൽ സെ​പ്റ്റം​വ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ വി​ള ല​ഭി​ക്കു​ന്ന ഹ്ര​സ്വ​കാ​ല പ​ദ്ധ​തി​യും തോ​ടു​ക​ളും കൈ​വ​ഴി​ക​ളും ന​ന്നാ​ക്കു​ന്ന ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളും സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. 1.9 ല​ക്ഷം ഹെ​ക്ട​റാ​ണ് സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള ത​രി​ശു​ഭു​മി. ഇ​തി​ൽ 1.4 ല​ക്ഷം ഹെ​ക്ട​റി​ൽ ഇ​ട​വി​ള കൃ​ഷി ചെ​യ്യും. ഗ്രാ​മ​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും കാ​ർ​ഷി​ക ച​ന്ത​ക​ൾ സം​ഘ​ടി​പ്പി​ക്കും, ഇ​തി​നു സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കും. വി​ള​ക​ളു​ടെ വി​ൽ​പ്പ​ന​യ്ക്കു ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കും. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധ​ന​വി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ വ്യ​വ​സാ​യ വ​കു​പ്പ് ത​യാ​റാ​ക്കും. കൃ​ഷി​ക്കാ​യി ആ​കെ 3000 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി ലേണ്‍ ഇന്‍ ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍ കാരണം പാതിവഴിക്ക് നിലച്ച മുഴുവന്‍ കോഴ്‌സുകളും ഓണ്‍ലൈനായി വിദ്യാര്‍ഥികളിലേക്ക് എത്തിക്കാനൊരുങ്ങി എയ്ഡഡ് കോളേജ് മേഖലയിലെ അധ്യാപക സംഘടന എ.കെ.പി.സി.ടി.എ. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലായി ലോക്ക്ഡൗണ്‍ കാരണം പാതിവഴിക്ക് നിലച്ച മുഴുവന്‍ കോഴ്‌സുകളും ഓണ്‍ലൈനായി ഇവര്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കും.

വിദ്യാഭ്യാസ രംഗത്ത് പൊടുന്നനെയുള്ള ആഘാതമായിട്ടാണ് കോവിഡ് 19 മാറിയത്. ഈ സ്തംഭനം എങ്ങനെ മറികടക്കാം എന്ന ആലോചന വിവിധ തലങ്ങളില്‍ നടക്കുകയാണ്. ശ്രദ്ധേയമായ ഒരു ഇടപെടല്‍ എയ്ഡഡ് കോളേജ് മേഖലയിലെ അധ്യാപക സംഘടനയായ എകെപിസിടിഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലായി ലോക്ക്ഡൗണ്‍ കാരണം പാതിവഴിക്ക് നിലച്ച മുഴുവന്‍ കോഴ്‌സുകളും ഓണ്‍ലൈനായി വിദ്യാര്‍ഥികളിലേക്ക് അവര്‍ എത്തിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.

നാലു സര്‍വകലാശാലകളിലായി 205 കോഴ്‌സുകളാണ് ഉള്ളത്. നാലു സര്‍വകലാശാലകളെ പങ്കെടുപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയുടെ പേര് ലേണ്‍ ഇന്‍ ലോക്ക്ഡൗണ്‍ എന്നാണ്. ആയിരത്തില്‍പ്പരം അധ്യാപകര്‍ ക്ലാസെടുക്കും. വിദ്യാര്‍ഥികള്‍ക്ക് അഭിപ്രായം പറയാനും സംശയങ്ങള്‍ ദുരീകരിക്കാനും ഉള്ള അവസരങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ആവിഷ്‌കരിച്ച എകെപിസിടിഎയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Updating...