LiveTV

Live

Kerala

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ വിമര്‍ശിക്കുന്ന വി മുരളീധരന്‍ ആദ്യം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കട്ടെയെന്ന് കടകംപള്ളി 

അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കേരള സർക്കാരിനെയും ജനങ്ങളെയും അപമാനിക്കരുത്. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലെ കോവിഡ് മരണം മുരളീധരന്‍ കാണുന്നില്ല

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ വിമര്‍ശിക്കുന്ന വി മുരളീധരന്‍ ആദ്യം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കട്ടെയെന്ന്  കടകംപള്ളി 

കേരളത്തില്‍ കോവിഡ് ജാഗ്രതയില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുരളീധരന്റെ പ്രസ്താവന അനവസരത്തില്‍ നടത്തിയത്. മുരളീധരന് അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുന്നു. ജാഗ്രത വെടിയണമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. കേന്ദ്രമന്ത്രിയെന്ന നിലയില്‍ മുരളീധരന്‍ ഉത്തരവാദിത്തം കാണിക്കണം. തമിഴ്‍നാട്ടിൽ നിന്ന് കാട്ടുപാത വഴി അതിർത്തിയിൽ ആളുകൾ വരുന്നുണ്ട്. ഇടുക്കിയിലും കോട്ടയത്തും പ്രശ്നമുണ്ടായത് അത്തരത്തിൽ ആണെന്നും കടകംപള്ളി പറഞ്ഞു.

ഇടുക്കിയിലും കോട്ടയത്തും വീണ്ടും കോവിഡ് സ്ഥിരീകരിച്ചത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന. സർക്കാരിന്റെ അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രത കുറവാണ് രണ്ട് ജില്ലകളിൽ കണ്ടതെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. അതീവ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആദ്യം മുതലേ പറഞ്ഞിരുന്നു എന്നും എന്നാൽ ജാഗ്രതയുടെ കാര്യത്തിൽ കേരളത്തിന്‌ പാളിച്ച പറ്റിയോ എന്ന് പരിശോധിക്കണം. കോവിഡ് പ്രതിരോധത്തിന്റ കാര്യത്തിൽ കേരളം ലോകത്തിനു മാതൃകയാണെന്ന് മുഖ്യമന്ത്രിയും സർക്കാരും പി.ആറുകാരും പറയുമ്പോഴും ഇടുക്കിയിലും കോട്ടയത്തും രോഗം സ്ഥിരീകരിച്ചത് സര്‍ക്കാരിന്റെ പിടിപ്പ് കേടാണെന്നും മുരളീധരൻ. അതിനാൽ അമിത ആത്മ വിശ്വാസം ഉപേക്ഷിച്ചു സംസ്ഥാനത്ത് കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും എങ്കിൽ മാത്രമേ സമൂഹ വ്യാപനം ഉണ്ടായോ എന്ന് മനസിലാക്കാൻ ആകുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ വീണ്ടും കേരളത്തെ വിമര്‍ശിച്ച് വി മുരളീധരന്‍
Also Read

കോവിഡ് പ്രതിരോധത്തില്‍ വീണ്ടും കേരളത്തെ വിമര്‍ശിച്ച് വി മുരളീധരന്‍

പ്രവാസികളുടെ ആശങ്ക പരിഹരിക്കണം. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തേണ്ടത്. ഗുജറാത്തും, ഡല്‍ഹിയും ഒന്നും മുരളീധരന്‍ കാണുന്നില്ല. അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കേരള സർക്കാരിനെയും ജനങ്ങളെയും അപമാനിക്കരുത്. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലെ കോവിഡ് മരണം മുരളീധരന്‍ കാണുന്നില്ലെന്നും പ്രധാനമന്ത്രിയോട് കേരള മാതൃക സ്വീകരിക്കാന്‍ മുരളീധരന്‍ പറയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

താന്‍ ലോക്ക്ഡൌണ്‍ ലംഘനം നടത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. പോത്തൻകോട്ടെ പരിപാടിയിൽ ആളുകൾ കൂടുതൽ ഉണ്ടായത് മനഃപൂർവമല്ല. കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്ന സ്ഥലത്ത് ആയിരുന്നു പരിപാടി. ഭക്ഷണം എടുക്കാൻ വന്ന വളണ്ടിയർമാർ പരിപാടി നടക്കുന്ന സ്ഥലത്ത് വന്നതാണെന്നും കടകംപള്ളി പറഞ്ഞു.