LiveTV

Live

Kerala

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

ഒരു ഗ്രാം സ്വര്‍ണത്തിന് 4,260 രൂപ. ഒരു പവന്‍ സ്വര്‍ണത്തിന് 34,080രൂപ

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഗ്രാമിന് 35 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4,260 രൂപയായി. ഒരു പവൻ സ്വർണത്തിന് 34,080 രൂപയാണ് ഇന്നത്തെ വില.

സാമ്പത്തിക വർഷം ആരംഭിച്ച് ആദ്യവാരം തന്നെ സ്വർണം പവന് 32,800 രൂപയായി ഉയർന്നിരുന്നു. പവന് 32,200 രൂപയായിരുന്നു മാർച്ച് മാസത്തെ കൂടിയ വില. ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായി ഉയർന്നു. ഇടക്ക് നേരിയ വ്യത്യാസം മാത്രമാണ് സ്വർണ വിലയിലുണ്ടായിരുന്നത്.

ഒരു പവൻ സ്വർണത്തിന് 34,080 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കോവിഡ്- 19 പ്രതിസന്ധിക്കിsയിൽ ആഗോള സാമ്പത്തിക മേഖല അനിശ്ചിതത്വം നേരിടുമ്പോൾ, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് സ്വർണ വല കൂടാനുള്ള കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ സ്വർണത്തിന് ഇനിയും വില ഉയരാനാണ് സാധ്യത.