LiveTV

Live

Kerala

ഇടുക്കിയില്‍ ചികിത്സയിലുള്ളവരുടെ രണ്ടാം പരിശോധനാ ഫലം നെഗറ്റീവ്

ഇടുക്കിയിൽ കഴിഞ്ഞ വ്യാഴാഴ്ചയും ഞായറാഴ്ചയുമായി കൊവിഡ് സ്ഥിരീകരിച്ച 6 പേരുടെ രണ്ടാം പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

ഇടുക്കിയില്‍ ചികിത്സയിലുള്ളവരുടെ  രണ്ടാം പരിശോധനാ ഫലം നെഗറ്റീവ്

ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ച ഏലപ്പാറയിലെ ഡോക്ടറുടേത് ഉൾപ്പെടെ ആറു രോഗികളുടെ രണ്ടാം പരിശോധന ഫലം നെഗറ്റീവ് ആയി. മൂന്നാം പരിശോധന ഫലം കൂടി നെഗറ്റീവ് അയാല്‍ ഇവർക്ക് ആശുപത്രി വിടാം. ഇടുക്കിയിലെ അവസാന മൂന്നു കേസുകൾ സംബന്ധിച്ച മുഖ്യമന്ത്രി അവ്യക്ത ഉണ്ടാക്കിയെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.

ഇടുക്കിയിൽ കഴിഞ്ഞ വ്യാഴാഴ്ചയും ഞായറാഴ്ചയുമായി കൊവിഡ് സ്ഥിരീകരിച്ച 6 പേരുടെ രണ്ടാം പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, ആശാ വർക്കർ ഏലപ്പാറയിലെ 62 കാരി അമ്മ, മൈസൂരിൽ നിന്നെത്തിയ 35 കാരനായ മകൻ, നെടുങ്കണ്ടം പൂഷ്പകണ്ടം സ്വദേശിനി 30 കാരി, പൊള്ളാച്ചിയിൽ നിന്നെത്തിയ മണിയാറൻകുടി സ്വദേശി 35 കാരൻ എന്നിവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

മൂന്നാം ഫലം കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാനാകും. ഇന്നലെ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ച മൂന്നു കേസുകൾ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. അതിനിടെ, ജില്ലാ ഭരണകൂടത്തിന്റെ മനോവീര്യം കെടുത്തുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.