LiveTV

Live

Kerala

പാസ്പോര്‍ട്ട് പുതുക്കി നല്‍കാതെ ചൈനയിലെ ഇന്ത്യന്‍ എംബസി: മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍

പാസ്പോര്‍ട്ട് പുതുക്കി നല്‍കാതെ ചൈനയിലെ ഇന്ത്യന്‍ എംബസി: മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍  തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍

ചൈനയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് പുതുക്കാന്‍ തയ്യാറാകാതെ ഇന്ത്യന്‍ എംബസി. ഒരു മാസം മുന്‍പ് അപേക്ഷ നല്‍കിയവര്‍ക്ക് പോലും ഇതുവരെ പാസ്പോര്‍ട്ട് പുതുക്കി നല്‍കിയിട്ടില്ല. ഇതോടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍. വിഷയം പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തി നടപടിക്കായി കാത്തിരിക്കുകയാണ് ഇവര്‍.

കോവിഡ് വ്യാപിച്ചതോടെയാണ് ചൈനയില്‍ പാസ്പോര്‍ട്ട് പുതുക്കുന്ന നടപടികള്‍ നിര്‍ത്തിവെച്ചത്. കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടും ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് പുതുക്കാന്‍ എംബസി അധികൃതര്‍ തയ്യാറായിട്ടില്ല. ഒരു മാസത്തിലേറെയായി അപേക്ഷ നല്‍കിയവര്‍ക്ക് പോലും ഇതുവരെ പുതുക്കി നല്‍കിയിട്ടില്ല.

വിദേശ കമ്പനികളിലുള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് ചൈനയില്‍ ജോലി ചെയ്യുന്നത്. പാസ്പോര്‍ട്ട് ഉടന്‍ പുതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുമെന്നതാണ് സ്ഥിതി. പല കമ്പനികളും തൊഴിലാളികളെ ഒഴിവാക്കുകയോ ദീര്‍ഘ കാലത്തേക്ക് അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ എംബസിയുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടും മറുപടിയുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. വിഷയം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.