LiveTV

Live

Kerala

കോട്ടയത്ത് കോവിഡ് സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നു

ദിനംപ്രതി 200 പേരുടെ സാമ്പിളുകള്‍ പരിശോധിക്കും.

കോട്ടയത്ത് കോവിഡ് സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നു

കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോട്ടയം ജില്ലയില്‍ സമൂഹ വ്യാപന സാധ്യത ജില്ലാ ഭരണകൂടം പരിശോധിക്കുന്നു. ദിനംപ്രതി 200 പേരുടെ സാമ്പിളുകള്‍ പരിശോധിക്കും. ഇന്ന് 271 പരിശോധനാ ഫലങ്ങളാണ് ഇന്ന് ലഭിക്കാനുള്ളത്. ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു.

17 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സമൂഹ വ്യാപന സാധ്യതകള്‍ പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ദിനം പ്രതി 200 ടെസ്റ്റുകള്‍ നടത്തി സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇന്ന് 271 ഫലങ്ങള്‍ കൂടി വരും. റാന്‍ഡം ടെസ്റ്റ് അടക്കം നടത്തുന്നുണ്ട്. റെഡ് സോണിലായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരെയടക്കം പരിശോധിക്കാനുളള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.

കോട്ടയം റെഡ് സോണായതോടെ ജില്ല അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള എറണാകുളം ജില്ലാ അതിര്‍ത്തി ഇന്നലെ തന്നെ അടച്ചിരുന്നു. പൂത്തോട്ട അടക്കമുള്ള പ്രദേശങ്ങളില്‍ ചരക്ക് ലോറികള്‍ മാത്രമാണ് കടത്തിവിടുന്നത്. ആലപ്പുഴയിലും കര്‍ശന നിയന്ത്രണമുണ്ട്.

പത്തനംതിട്ടയുടെ അതിര്‍ത്തിയായ പമ്പവാലി, മുക്കൂട്ടുതറ, പാച്ചേരി എന്നിവിടങ്ങളിലും പരിശോധന കര്‍ശനമാക്കി. തമിഴ്നാട്ടില്‍ നിന്നടക്കം ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലാ അതിര്‍ത്തി നേരത്തെ തന്നെ അടച്ചിരുന്നു.