LiveTV

Live

Kerala

മാലിദ്വീപില്‍ 13 ഇന്ത്യക്കാര്‍ക്ക് കോവിഡ്; മലയാളികള്‍ ആശങ്കയില്‍

കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതിനൊപ്പം ഭാവിയില്‍ ഭക്ഷ്യസാധനങ്ങളുടെ ദൌര്‍ലഭ്യം ഉണ്ടാകുമോയന്ന ഭയവും ഇവര്‍ക്കിടയില്‍ ശക്തമാണ്.

മാലിദ്വീപില്‍ 13 ഇന്ത്യക്കാര്‍ക്ക് കോവിഡ്; മലയാളികള്‍ ആശങ്കയില്‍

മാലിദ്വീപില്‍ 13 ഇന്ത്യക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മലയാളികളടക്കമുള്ളവര്‍ ആശങ്കയില്‍. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതിനൊപ്പം ഭാവിയില്‍ ഭക്ഷ്യസാധനങ്ങളുടെ ദൌര്‍ലഭ്യം ഉണ്ടാകുമോയന്ന ഭയവും ഇവര്‍ക്കിടയില്‍ ശക്തമാണ്.

മാര്‍ച്ച് ആദ്യ വാരത്തില്‍ തന്നെ മാലിദ്വീപില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ 10 വരെയുള്ള കാലയളവില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 20 മാത്രമായിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ അത് ഉയര്‍ന്ന് 214ലേക്ക് എത്തി. ഇതില്‍ 13 ഇന്ത്യാക്കാരും ഉള്‍പ്പെടും. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളാണ്. മാലിദ്വീപില്‍ 5000ഓളം മലയാളികളുണ്ട്. ഇവരില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത് ആരോഗ്യ വിദ്യാഭ്യാസ രംഗത്തും. ഇവര്‍ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും നിലവില്‍ മാലിദ്വീപ് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

അവശ്യസാധനങ്ങളെല്ലാം ദ്വീപിന് പുറത്ത് നിന്ന് എത്തിക്കേണ്ടതിനാല്‍ വരും കാലങ്ങളില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുമോയെന്നാണ് മലയാളികളടക്കമുള്ളവരുടെ പ്രധാന ആശങ്ക. ഏപ്രില്‍ 16 മുതല്‍ മാലിദ്വീപ് ലോക്ഡൌണിലാണ്. ദ്വീപുകള്‍ തമ്മിലുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.